കി​ഴ​ക്ക​ൻ മേ​ഖ​ലാ വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ വീണ് കിടന്ന് നശിക്കുന്നത് ല​ക്ഷ​ങ്ങളുടെ തടികൾ
Friday, April 9, 2021 11:51 PM IST
പു​ന​ലൂ​ർ: കി​ഴ​ക്ക​ൻ മേ​ഖ​ലാ വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല​വ​രു​ന്ന ത​ടി​ക​ൾ വീ​ണു കി​ട​ന്നു ന​ശി​ക്കു​ന്നു. തെ​ന്മ​ല, ആ​ര്യ​ങ്കാ​വ് മേ​ഖ​ല​ക​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ വ​നം വ​കു​പ്പി​ന് ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​മാ​കു​ന്ന​ത്.
കാ​റ്റി​ലും മ​ഴ​യി​ലും വ​ലി​യ മ​ര​ങ്ങ​ളു​ൾ​പ്പെ​ടെ വ​ന​ത്തി​ൽ വീ​ണു കി​ട​ക്കു​ക​യാ​ണ്. വീ​ണു കി​ട​ക്കു​ന്ന മ​ര​ങ്ങ​ൾ ഡി​പ്പോ​ക​ളി​ലേ​യ്ക്ക് മാ​റ്റാ​ൻ പോ​ലും ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യ്യാ​റാ​കു​ന്നി​ല്ല.
വ​ന​ത്തി​ൽ കി​ട​ന്ന് ഇ​ത്ത​രം മ​ര​ങ്ങ​ൾ ന​ശി​ച്ചു​പോ​കു​ക​യാ​ണ്.​ ഇ​ത്ത​രം ത​ടി​ക​ൾ യ​ഥാ​സ​മ​യം ഡി​പ്പോ​ക​ളി​ലേ​യ്ക്ക് മാ​റ്റി​യാ​ൽ സ​ർ​ക്കാ​രി​ന് വ​ലി​യ സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​കു​മെ​ന്നി​രി​യ്‌​ക്കെ ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​തി​നു ത​യാ​റാ​കു​ന്നി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.
പ​ല വ​ന​മേ​ഖ​ല​ക​ളി​ലും ഇ​ത്ത​ര​ത്തി​ൽ ത​ടി​ക​ൾ വ​ൻ​തോ​തി​ൽ വീ​ണു കി​ട​ക്കു​ന്നു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ ഡി​പ്പോ​ക​ളി​ലേ​യ്ക്ക് ത​ടി​ക​ൾ മാ​റ്റാ​റു​മു​ണ്ട് .