സ്റ്റേഷനിലെത്തിയ അ​ച്ഛ​നെ​യും മ​ക​നെ​യും പോ​ലീ​സ് മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി
Friday, April 9, 2021 11:51 PM IST
കൊ​ട്ടാ​ര​ക്ക​ര: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​നം വി​ട്ടു​കി​ട്ടാ​നാ​യി കൊ​ട്ടാ​ര​ക്ക​ര പോലീസ് സ്റ്റേ​ഷ​നി​ലെ​ത്തി​യ അ​ച്ഛ​നെ​യും മ​ക​നെ​യും പോ​ലീ​സ് ജാ​തി​പ്പേ​രു​പ​റ​ഞ്ഞ് ആ​ക്ഷേ​പി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി. തൃ​ക്ക​ണ്ണാമം​ഗ​ൽ ക​രി​ക്ക​ത്തി​ൽ വീ​ട്ടി​ൽ ശ​ശി (53), മ​ക​ൻ ശ​ര​ത് (30) എ​ന്നി​വ​രാ​ണ് പോ​ലീ​സ് മ​ർ​ദ​ന​ത്തി​നി​ര​യാ​യ​ത്.​ ഇ​രു​വ​രും കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി.
ക​ഴി​ഞ്ഞ അഞ്ചിന് ​ശ​ര​ത്തിന്‍റെ കാ​ർ പ​ള്ളി​ക്ക​ലി​ൽ വെ​ച്ച് ഒ​രു സ്കൂ​ട്ട​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചി​രു​ന്നു.​ പ​രി​ക്കേ​റ്റ സ്കൂ​ട്ട​ർ യാ​ത്രി​ക​നെ ശ​ര​ത്ത് ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കു​ക​യും പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി മ​ഹ​സ​ർ ത​യാ​റാ​ക്കു​ക​യും കാ​ർ സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തു. ഈ ​കാ​ർ വി​ട്ടു​കി​ട്ടാ​ൻ പ​ല ത​വ​ണ സ്റ്റേ​ഷ​നി​ലെ​ത്തി​യെ​ങ്കി​ലും ചു​മ​ത​ല​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ൻ അ​തി​നു ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് ശ​ര​ത് അ​ച്ഛ​നു​മാ​യി വ്യാ​ഴാ​ഴ്ച വൈ​കുന്നേരം സ്റ്റേ​ഷ​നി​ലെ​ത്തി.
വ​ണ്ടി ജാ​മ്യ​ത്തി​ൽ വി​ട്ടു​ത​ര​ണ​മെ​ന്നാ​വശ്യ​പ്പെ​ട്ട ശ​ശി​യെ പോ​ലീ​സു​കാ​ര​ൻ പി​ടി​ച്ചു ത​ള്ളു​ക​യും ജാ​തി​പ്പേ​രു വി​ളി​ച്ച് ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു. ​ഇ​ത് ശ​ര​ത് മൊബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യു​ണ്ടാ​യി.​ ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ പോ​ലീ​സു​കാ​ര​ൻ ശ​ര​ത്തി​നെ മ​ർ​ദ്ദി​ക്കു​ക​യും അ​ടി​വ​യ​റ്റി​ൽ ച​വി​ട്ടു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി. താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ശ​ശി​യെ പ്ര​ഥ​മ ശു​ശ്രൂ​ഷ​ക്കുശേ​ഷം വി​ട്ട​യ​ച്ചു.​ശ​ര​ത്തി​ന് വി​ദ​ഗ്ധ ചി​കി​ത്സ ആ​വ​ശ്യ​മാ​യ​തി​നാ​ൽ അ​ഡ്മി​റ്റു ചെ​യ്തി​രി​ക്കു​ക​യാ​ണ്. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് കു​ടും​ബം അറിയിച്ചു.