പു​റ്റിം​ഗ​ൽ ദു​ര​ന്ത​ത്തി​ന് ഇ​ന്ന് അ​ഞ്ചാ​ണ്ട്
Friday, April 9, 2021 11:51 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ

കൊ​ല്ലം: രാ​ജ്യ​ത്തെ ന​ടു​ക്കി​യ പുറ്റിം​ഗ​ൽ വെ​ടി​ക്കെ​ട്ട് ദു​ര​ന്തം ന​ട​ന്നി​ട്ട് ഇ​ന്ന് അ​ഞ്ചു​വ​ർ​ഷം. 2016 ഏ​പ്രി​ൽ പ​ത്തി​ന് പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് പു​റ്റിം​ഗ​ൽ ക്ഷേ​ത്ര​ത്തി​ലെ മീ​ന​ഭ​ര​ണി ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന വെ​ടി​ക്കെ​ട്ടി​നി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 110 പേ​ർ മ​ര​ണ​പ്പെ​ട്ട​ത്. മ​രി​ച്ച ഏ​താ​നും പേ​രെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞ​തു​മി​ല്ല.

720-ൽ ​അ​ധി​കം പേർക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. നാ​നൂ​റി​ലേ​റെ വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ക്കു​ക​യും ചെ​യ്തു. മ​രി​ച്ച​വ​രി​ൽ 71 പേ​ർ കൊ​ല്ലം ജി​ല്ല​ക്കാ​രാ​ണ്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം ഔ​ദ്യോ​ഗി​ക ക​ണ​ക്ക് അ​നു​സ​രി​ച്ച് 151 ആ​ണ്.

കേ​സി​ൽ 59 പേ​രെ​യാ​ണ് പ്ര​തി ചേ​ർ​ത്തി​ട്ടു​ള്ള​ത്. ഇ​തി​ൽ ഏ​ഴു​പേ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​റ് ല​ക്ഷം രൂ​പ വീ​ത​വും സം​സ്ഥാ​ന സ​ർ​ക്കാ​ർ ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും ന​ൽ​കി. ഗു​രു​ത​ര പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ വീ​ത​വും ന​ൽ​കു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്ക് കാ​ര്യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ല്ലെ​ന്ന ആ​ക്ഷേ​പം ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു

292 വീ​ടു​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ 74.96 ലക്ഷം രൂ​പ വി​ത​ര​ണം ചെ​യ്തു. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ക്ക് സ​ർ​ക്കാ​ർ 29.69 ലക്ഷം രൂ​പ​യും ചെ​ല​വ​ഴി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം ഇ​പ്പോ​ഴും വ്യ​ക്ത​മ​ല്ല. കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ല്ല.

അ​പ​ക​ടം ന​ട​ന്ന​തി​ന്‍റെ കാ​ര​ണ​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ​യും റ​വ​ന്യൂ അ​ധി​കൃ​ത​രു​ടെ​യും വീ​ഴ്ച​യും ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ട്ടു​വെ​ങ്കി​ലും ആ ​രീ​തി​യി​ൽ കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്ന​തു​മി​ല്ല. ആ​ദ്യം ലോ​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷി​ച്ച കേ​സ് പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. കേ​സി​ലെ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി അ​ഡ്വ.​പാ​രി​പ്പ​ള്ളി ര​വീ​ന്ദ്ര​നെ​യും സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യ​മി​ക്കു​ക​യു​ണ്ടാ​യി.

കേ​സി​ന്‍റെ വി​ചാ​ര​ണ​യ്ക്ക് പ്ര​ത്യേ​ക കോ​ട​തി വേ​ണ​മെ​ന്ന മു​റ​വി​ളി​യും ഇ​തി​നി​ട‍​യി​ൽ ഉ​ണ്ടാ​യി. കോ​ട​തി കൊ​ല്ല​ത്ത് വേ​ണ​മെ​ന്നും അ​ല്ല പ​ര​വൂ​രി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന ര​ണ്ട് ആ​വ​ശ്യ​വും ഉ​യ​ർ​ന്നു. ഇ​ക്കാ​ര്യം പി​ന്നീ​ട് ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് വി​ടു​ക​യും ചെ​യ്തു.

ദു​ര​ന്തം ന​ട​ന്ന് നാ​ല് വ​ർ​ഷ​ത്തി​നു​ശേ​ഷം 2020 ഒ​ക്ടോ​ബ​ർ 16ന് ​അ​ന്വേ​ഷ​ണ സം​ഘം പ​ര​വൂ​ർ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ക്രൈം​ബ്രാ​ഞ്ച് എ​സ്പി ജി.​ശ്രീ​ധ​ര​നാ​യി​രു​ന്നു അ​ന്വേ​ഷ​ണ ചു​മ​ത​ല​യെ​ങ്കി​ലും അ​ദ്ദേ​ഹം വി​ര​മി​ച്ച​തി​നാ​ൽ ആ​ല​പ്പു​ഴ ക്രൈം​ബ്രാ​ഞ്ച് എ​സ്പി ഇ.​കെ.​സാ​ബു​വാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

553 പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ് പ​ര​വൂ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. 1417 സാ​ക്ഷി​ക​ളും ഉ​ണ്ട്. 611 രേ​ഖ​ക​ളും 376 തൊ​ണ്ടി​മു​ത​ലു​ക​ളും അ​നു​ബ​ന്ധ​മാ​യി കു​റ്റ​പ​ത്ര​ത്തി​നൊ​പ്പ​മു​ണ്ട്. കു​റ്റ​പ​ത്ര​ത്തി​ലെ ചി​ല പോ​രാ​യ്മ​ക​ൾ ബോ​ധ്യ​പ്പെ​ട്ട​തി​നാ​ൽ അ​ത് പ​രി​ഹ​രി​ച്ച ശേ​ഷം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​ക്ക് കൈ​മാ​റു​മെ​ന്നാ​ണ് ഒ​ടു​വി​ൽ ല​ഭി​ക്കു​ന്ന വി​വ​രം.

ദു​ര​ന്ത​ത്തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​രും സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​വും ന​ട​ത്തു​ക​യു​ണ്ടാ​യി. ചെ​ന്നൈ​യി​ലെ എ​ക്സ്പ്ലോ​സീ​വ് ജോ​യി​ന്‍റ് ചീ​ഫ് ക​ൺ​ട്രോ​ള​ർ എ.​കെ.​യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. പ​ര​വൂ​രി​ലും കൊ​ല്ല​ത്തും സി​റ്റിം​ഗും ന​ട​ത്തി​യ സം​ഘം വി​ശ​ദ​മാ​യ ശി​പാ​ർ​ശ​ക​ൾ കേ​ന്ദ്ര​ഗ​വ​ൺ​മെ​ന്‍റി​ന് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ജ​സ്റ്റി​സ് പി.​എ​സ്.​ഗോ​പി​നാ​ഥ​നെ​യാ​ണ് ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​നാ​യി നി​യോ​ഗി​ച്ച​ത്. പ​ര​വൂ​ർ, കൊ​ല്ലം, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് ന​ട​ത്തി. ക​മ്മീ​ഷ​ന്‍റെ കാ​ലാ​വ​ധി പൂ​ർ​ത്തി​യ​പ്പോ​ൾ സ​ർ​ക്കാ​ർ അ​ത് നീ​ട്ടി​ക്കൊ​ടു​ക്കു​ക​യും ചെ​യ്തു.

2019 ജൂ​ലൈ 19ന് ​ജ​സ്റ്റി​സ് ഗോ​പി​നാ​ഥ​ൻ ക​മ്മീ​ഷ​ൻ സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ദു​ര​ന്തം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്നും റ​വ​ന്യൂ-​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചു എ​ന്നാ​യി​രു​ന്നു ക​മ്മീ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ൽ.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ, ഡി​വൈ​എ​സ്പി, സി​ഐ, എ​സ്ഐ, എ​ഡി​എം, ത​ഹ​സീ​ൽ​ദാ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് എ​തി​രേ വ​കു​പ്പു​ത​ല അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. ഇ​ത് അം​ഗീ​ക​രി​ച്ച സ​ർ​ക്കാ​ർ തു​ട​ർ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​യെ​ങ്കി​ലും പി​ന്നീ​ട് ഉ​ന്ന​ത​ല​ത​ല ഇ​ട​പെ​ട​ലി​ൽ അ​തൊ​ക്കെ മ​ര​വി​ച്ചു.

ക്രൈം​ബ്രാ​ഞ്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും വെ​ടി​ക്കെ​ട്ട് ന​ട​ത്തി​യ​വ​രും അ​വ​രു​ടെ തൊ​ഴി​ലാ​ളി​ക​ളും മാ​ത്ര​മാ​ണ് പ്ര​തി​ക​ൾ. ദു​ര​ന്തം അ​ട്ടി​മ​റി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന​താ​ണോ എ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ക​യു​ണ്ടാ​യി​ല്ല.

ദു​ര​ന്തം ന​ട​ന്ന ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ഡി ക്ഷേ​ത്ര​പ​രി​സ​ര​ത്ത് എ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ച​ത്. പു​റ്റിം​ഗ​ൽ ക്ഷേ​ത്ര​മൈ​താ​നി​യി​ൽ ക​ഴി​ഞ്ഞ​മാ​സം അ​വ​സാ​നം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും എ​ത്തു​ക​യു​ണ്ടാ​യി. പ​ര​വൂ​രി​ൽ ദു​ര​ന്ത​സ്മാ​ര​കം നി​ർ​മി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും ഇ​തു​വ​രെ ന​ട​പ്പി​ൽ വ​ന്നി​ട്ടി​ല്ല.