പ്രാ​യ​മാ​യ​വ​ര്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും അ​വ​ബോ​ധം ന​ല്‍​കും: ജി​ല്ലാ ക​ള​ക്ട​ര്‍
Monday, March 8, 2021 10:38 PM IST
കൊല്ലം: ഭി​ന്ന​ശേ​ഷി​യി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കും 80 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കും വോ​ട്ടി​ട​ല്‍ സം​ബ​ന്ധി​ച്ച് ഇ​നി ആ​ശ​ങ്ക വേ​ണ്ട. ഇ​വ​ര്‍​ക്കെ​ല്ലാം പ്ര​ക്രി​യ സം​ബ​ന്ധി​ച്ചു​ള്ള അ​വ​ബോ​ധം പ​ക​രു​ന്ന​തി​ന് സം​വി​ധാ​നം സ​ജ്ജ​മാ​ണെ​ന്ന് ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ പ​റ​ഞ്ഞു. മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ വ​ര​ണാ​ധി​കാ​രി​ക​ള്‍ മു​ഖേ​ന​യാ​ണ് ന​ല്‍​കു​ക. തി​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന ഗൂ​ഗി​ള്‍ യോ​ഗ​ത്തി​ല്‍ ക​ള​ക്ട​ര്‍ വി​ശ​ദ​മാ​ക്കി.
തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും സ്ഥ​ല​പ​രി​മി​തി​ക​ളു​ള്ള പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍ സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പു വ​രു​ത്താ​ന്‍ ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ സ​ജ്ജീ​ക​രി​ക്കാ​നും നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ന​ല്‍​കു​ന്ന പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി കോ​വി​ഡ് പോ​സി​റ്റീ​വാ​യ വോ​ട്ട​ര്‍​മാ​ര്‍​ക്കു​ള്ള ഫോം 12​എ യു​ടെ വി​ത​ര​ണം ഇ​ന്ന് ആ​രം​ഭി​ക്കും.
സ​ബ് ക​ള​ക്ട​ര്‍ ശി​ഖ സു​രേ​ന്ദ്ര​ന്‍, എഡിഎം അ​ല​ക്‌​സ് പി. ​തോ​മ​സ്, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍. ശ്രീ​ല​ത, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.