ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; എ​ന്‍സി​പി നേ​താ​വ് അ​റ​സ്റ്റി​ല്‍
Monday, March 8, 2021 10:38 PM IST
പ​ത്ത​നാ​പു​രം : മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി പേ​രി​ല്‍ നി​ന്നാ​യി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ല്‍ എ​ന്‍​സി​പി നേ​താ​വ് അ​റ​സ്റ്റി​ല്‍.
പ​ത്ത​നാ​പു​രം മൂ​ല​ക്ക​ട ഷാ​ജ​ഹാ​ന്‍ മ​ന്‍​സി​ലി​ല്‍ റ്റി.​അ​യൂ​ബ്ഖാ​ന്‍ (63) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. എ​ൻ​സി​പി സം​സ്ഥാ​ന സ​മ​തി അം​ഗ​മാ​ണ് അ​യൂ​ബ് ഖാ​ൻ. പ​ത്ത​നാ​പു​രം ഇ​ട​ത്ത​റ സ്വ​ദേ​ശി​നി റാ​ണി​മോ​ഹ​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ല്‍ ജോ​ലി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്നും പ​ണം വാ​ങ്ങി​യി​രു​ന്നു. പു​തി​യ​താ​യി ആ​രം​ഭി​ച്ച ച​ട​യ​മം​ഗ​ലം, പ​ത്ത​നാ​പു​രം, കോ​ന്നി തു​ട​ങ്ങി​യ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഓ​ഫീ​സു​ക​ളി​ലെ നി​യ​മ​ന​ങ്ങ​ളു​ടെ മ​റ​വി​ലാ​യി​രു​ന്നു അ​യൂ​ബ്ഖാ​ന്‍ ത​ട്ടി​പ്പ് ന​ട​ത്തി വ​ന്നി​രു​ന്ന​ത്.
മി​ക്ക​വ​രു​ടേ​യും പ​ക്ക​ല്‍ നി​ന്നും വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഇ​രു​പ​ത്തി​അ​യ്യാ​യി​രം മു​ത​ല്‍ ല​ക്ഷ​ങ്ങ​ള്‍ വ​രെ​യാ​ണ് വാ​ങ്ങി​യി​രു​ന്ന​ത്. വാ​ഹ​ന വ്യാ​പാ​ര ഇ​ട​പാ​ടി​ലും ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ട്. വി​വി​ധ കേ​സു​ക​ളി​ലാ​യി പ​തി​ന​ഞ്ചോ​ളം പേ​ര്‍ ഇ​തി​നോ​ട​കം പോ​ലീ​സി​ല്‍ പ​രാ​തി​യു​മാ​യി രം​ഗ​ത്ത് വ​ന്നു. എ​ന്‍​സി​പി സം​സ്ഥാ​ന സ​മി​തി​യം​ഗ​മാ​യ ഇ​യാ​ള്‍​ക്ക് ഗ​താ​ഗ​ത​മ​ന്ത്രി​യു​മാ​യും മ​ന്ത്രി​യു​ടെ പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫു​ക​ളു​മാ​യും അ​ടു​ത്ത ബ​ന്ധ​മാ​ണു​ള​ള​ത്.
എ​ൻ​സി​പി നേ​താ​ക്ക​ളു​ടെ​യും മ​ന്ത്രി​യു​ടെ​യു​ടെ​യും ബ​ന്ധം മു​ത​ലാ​ക്കി​യാ​ണ് ഇ​യാ​ള്‍ ത​ട്ടി​പ്പ് ന​ട​ത്തി വ​ന്ന​തെ​ന്നും ഇ​യാ​ളെ​പ്പ​റ്റി കൂ​ടു​ത​ൽ അ​ന്വ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നും പ​ത്ത​നാ​പു​രം സി​ഐ സു​രേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു. എ​സ്ഐ രാ​കേ​ഷ്, സു​രേ​ഷ് കു​മാ​ര്‍, സി​പി​ഒ മാ​രാ​യ ഹ​രി​ലാ​ല്‍, സു​നി​ല്‍ എ​ന്നി​വ​ര്‍ അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ല്‍​കി.