ക്യു​എ​സ്എ​സ്എ​സ് വ​നി​താ​ദി​നാ​ച​ര​ണ​ത്തി​ൽ 100 വ​യ​സു​കാ​രി അ​ന്തോ​ണി​യ​മ്മ​യെ ആ​ദ​രി​ച്ചു
Monday, March 8, 2021 10:38 PM IST
കൊ​ല്ലം: ക്യു​എ​സ്എ​സ്എ​സ് അ​ന്ത​ർ​ദേ​ശീ​യ വ​നി​താ​ദി​നം ആ​ച​രി​ച്ചു. ക്യു​എ​സ്എ​സ്എ​സ്. ഡ​യ​റ​ക്ട​ർ ഫാ.​അ​ൽ​ഫോ​ണ്‍​സ്.​എ​സി​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ മെ​ന്പ​ർ പി. ​ഉ​ഷാ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ന്തോ​ണി​യ​മ്മ എ​ന്ന 100 വ​യ​സു​ള്ള അ​മ്മ​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
കോ​ൾ​പിം​ഗ് അം​ഗ​ങ്ങ​ളു​ടെ പ്ല​സ് ടൂ​വി​നും പ​ത്താം ക്ലാ​സി​ലും ഉ​യ​ർ​ന്ന മാ​ർ​ക്കു വാ​ങ്ങി വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ഫ. ഡോ.​യോ​ഹ​ന്നാ​ൻ മെ​മാ​റി​യ​ൽ സ്കേ​ള​ർ​ഷി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു. ഡി​സ്ട്രി​ക്്റ്റ് വി​മ​ണ്‍ പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ ശ്രീ​ല​ത, വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജ​യ എ​ന്നി​വ​രാ​ണ് സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ന​ട​ത്തി​യ​ത്. ക്യു​എ​സ്എ​സ്എ​സ് അ​സി.​ഡ​യ​റ​ക്ട​ർ ഫാ.​ജോ ആ​ന്‍റ​ണി അ​ല​ക്സ്, പ്രോ​ഗ്രാം കോ - ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ശാ​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

5922 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി

കൊല്ലം: ഒ​ന്നും ര​ണ്ടും ഡോ​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 143 കേ​ന്ദ്ര​ങ്ങ​ളി​ല്‍ 5922 പേ​ര്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ ന​ല്‍​കി. 349 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും 281 മു​ന്ന​ണി പോ​രാ​ളി​ക​ളും 899 തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യ​ഗ​സ്ഥ​രും 45 നും 59 ​നും ഇ​ട​യി​ലു​ള്ള 216 പേ​രും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 3429 പേ​രും ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു. 610 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും 17 മു​ന്ന​ണി​പോ​രാ​ളി​ക​ള്‍​ക്കും 45 നും 59 ​നും ഇ​ട​യി​ലു​ള്ള 131 പേ​ര്‍​ക്കും ര​ണ്ടാ​മ​ത്തെ ഡോ​സ് ന​ല്‍​കി.