നി​ലം നി​ക​ത്ത​ൽ: ജെ​സി​ബി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
Monday, March 8, 2021 10:38 PM IST
കു​ണ്ട​റ: നി​ലം ക​ര​മ​ണ്ണ് നി​ര​ത്തി നി​ക​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ജെ​സി​ബി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ള​മ്പ​ള്ളൂ​ർ വി​ല്ലേ​ജി​ൽ കോ​വി​ൽ മു​ക്ക് മി​ലി​ട്ട​റി കാ​ന്‍റീ​ന് സ​മീ​പം ക​ട​വി​ൽ വീ​ട്ടി​ൽ നെ​ൽ​സ​ൺ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നി​ലം ക​ര​മ​ണ്ണ് ഉ​പ​യോ​ഗി​ച്ച് നി​ക​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​ള​മ്പ​ള്ളൂ​ർ വി​ല്ല​ജ് ഓ​ഫീ​സ​ർ സ​തീ​ഷ് ജെ​യിം​സ് അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കു​ണ്ട​റ പോ​ലീ​സ് എ​ത്തി ജെ​സി​ബി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 2008-ലെ ​നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം കു​ണ്ട​റ പോ​ലീ​സ് കേ​സെ​ടു​ത്തു.