പരിസ്ഥിതി സൗഹാർദമാക്കണമെന്ന്
Sunday, March 7, 2021 10:40 PM IST
കൊല്ലം: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മു​ള്ള പ്ര​ച​ര​ണ സാ​മ​ഗ്രി​ക​ള്‍ ഉ​പ​യോ​ഗി​ച്ച് തി​ര​ഞ്ഞെ​ടു​പ്പി​നെ പ​രി​സ്ഥി​തി സൗ​ഹാ​ര്‍​ദ്ദ​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ളക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. ഇ​തി​നാ​യി എ​ല്ലാ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളും മു​ന്‍​കൈ​യെ​ടു​ക്ക​ണം.
പിവിസി ഫ്ള​ക്‌​സു​ക​ള്‍, ബാ​ന​റു​ക​ള്‍, ബോ​ര്‍​ഡു​ക​ള്‍, പ്ലാ​സ്റ്റി​ക് കൊ​ടി​തോ​ര​ണ​ങ്ങ​ള്‍, പു​ന:​ചം​ക്ര​മ​ണം സാ​ധ്യ​മ​ല്ലാ​ത്ത ബാ​ന​റു​ക​ള്‍, ബോ​ര്‍​ഡു​ക​ള്‍ പ്ലാ​സ്റ്റി​ക് ക​ല​ര്‍​ന്ന കൊ​റി​യ​ന്‍ ക്ലോ​ത്ത് നൈ​ലോ​ണ്‍, പോ​ളി​സ്റ്റ​ര്‍ തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം നി​രോ​ധി​ച്ചി​ട്ടു​ണ്ട്.
കോ​ട്ട​ണ്‍ തു​ണി, പു​ന​രു​പ​യോ​ഗ​വും പു​ന:​ചം​ക്ര​മ​ണ​വും സാ​ധ്യ​മാ​യ പേ​പ്പ​ര്‍, പോ​ളി എ​ത്തി​ലീ​ന്‍ തു​ട​ങ്ങി​യ വ​സ്തു​ക്ക​ളി​ല്‍ ബാ​ന​റു​ക​ളും പോ​സ്റ്റ​റു​ക​ളും അ​ച്ച​ടി​ക്കാം. പ്ര​ച​ര​ണ സാ​മ​ഗ്രി​ക​ളി​ല്‍ പു​ന:​ചം​ക്ര​മ​ണ യോ​ഗ്യ​വും പി ​വി സി ​വി​മു​ക്ത​വും എ​ന്ന വാ​ക്യം, ഉ​പ​യോ​ഗ കാ​ല​പ​രി​ധി, അ​ച്ച​ടി​ച്ച സ്ഥാ​പ​ന​ത്തിന്‍റെ പ്രിന്‍റിം​ഗ് ന​മ്പ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ചേ​ര്‍​ത്തി​രി​ക്ക​ണം. ഉ​പ​യോ​ഗ​ശേ​ഷം സാ​മ​ഗ്രി​ക​ളെ​ല്ലാം രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഹ​രി​ത ക​ര്‍​മ സേ​ന വ​ഴി ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റ​ണം.
രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സു​ക​ള്‍ അ​ല​ങ്ക​രി​ക്കാ​ന്‍ പ്ര​കൃ​തി സൗ​ഹാ​ര്‍​ദ്ദ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കാം. നി​രോ​ധി​ത ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം ക​ണ്ടെ​ത്തി​യാ​ല്‍ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും എ​ന്നും ക​ല​ക്ട​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.