കൊ​ല്ലം അ​ഗ്നി​ശ​മ​ന സേ​ന​യി​ൽ ഇ​ന്ന് മു​ത​ൽ ര​ണ്ട് വ​നി​താ ഹോം​ഗാ​ർ​ഡു​മാ​ർ​കൂ​ടി
Sunday, March 7, 2021 10:40 PM IST
കൊ​ല്ലം: വ​നി​താ​ദി​നം ആ​ഘോ​ഷി​ക്കു​ന്പോ​ൾ കൊ​ല്ലം അ​ഗ്നി​ശ​മ​ന സേ​ന​യി​ൽ ഇ​ന്ന് മു​ത​ൽ ര​ണ്ട് വ​നി​താ ഹോം​ഗാ​ർ​ഡു​മാ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്നു.

അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ഭാ​ഗ​മാ​യ ഹോം ​ഗാ​ർ​ഡ് ത​സ്തി​ക​യി​ലേ​ക്ക് വ​നി​ത​ക​ളെ നി​യ​മി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. അ​ഗ്നി​ശ​മ​ന സേ​ന​യി​ൽ െ ആ​ദ്യ​മാ​യാ​ണ് വ​നി​ത​ക​ൾ നി​യ​മി​ക്ക​പ്പെ​ടു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

ആ​ർ​മി, നേ​വി, എ​യ​ർ​ഫോ​ഴ്സ്, പാ​രാ​മി​ലി​ട്ട​റി തു​ട​ങ്ങി​യ സൈ​നി​ക- അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും, സം​സ്ഥാ​ന സ​ർ​വീ​സി​ലെ യൂ​ണി​ഫോം ത​സ്തി​ക​ളി​ൽ നി​ന്നും വി​ര​മി​ച്ച വ​നി​ത​ക​ളി​ൽ നി​ന്നും പ്ര​ത്യേ​ക റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കി​യാ​ണ് വ​നി​ത ഹോം ​ഗാ​ർ​ഡ് നി​യ​മ​നം ന​ട​ത്തേ​ണ്ട​ത്. ഇ​ത്ത​ര​ത്തി​ൽ കൊ​ല്ലം ജി​ല്ല​യി​ൽ ര​ണ്ട് വ​നി​ത​ക​ളെ​യാ​ണ് നി​യ​മി​ച്ചി​ട്ടു​ള്ള​ത്.

ക​രു​നാ​ഗ​പ്പ​ള്ളി, ച​വ​റ സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ർ സി​ആ​ർ​പി​എ​ഫി​ൽ നി​ന്നും വി​ര​മി​ച്ച ഉ​ദ്യോ​സ്ഥ​രാ​ണ്. ക​ഠി​ന​മാ​യ ശാ​രീ​രി​ക ക്ഷ​മ​താ പ​രി​ശോ​ധ​ന​യും അ​ഞ്ച് ദി​വ​സ​ത്തെ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഇ​വ​ർ നി​യ​മി​ക്ക​പ്പെ​ടു​ന്ന​ത്.

ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ വി​സി വി​ശ്വ​നാ​ഥ്, സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബി. ​ബൈ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ഇ​തി​നോ​ടൊ​പ്പം ത​ന്നെ കേ​ര​ള​പി​എ​സ് സി ​നി​യ​മ​ന ന​ട​പ​ടി​ക​ൾ ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന ഫ​യ​ർ വു​മ​ൺ​മാ​ർ കൂ​ടി എ​ത്തു​മ്പോ​ൾ അ​ഗ്നി​ശ​മ​ന സേ​ന​യി​ലെ വ​നി​താ പ്രാ​തി​നി​ധ്യം വ​ർ​ധി​ക്കും.