ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍​മേ​ഖ​ല​യി​ല്‍ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം
Saturday, March 6, 2021 11:46 PM IST
അ​ഞ്ച​ല്‍: വേ​ന​ല്‍ ക​ടു​ക്കു​ന്ന​തി​ന് മു​മ്പേ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വ​ര​ള്‍​ച്ച രൂ​ക്ഷ​മാ​യി. ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വി​ള​ക്കു​പാ​റ വാ​ര്‍​ഡി​ല്‍ ഓ​യി​ല്‍​പാം എ​സ്റ്റേ​റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന പ്ര​ധാ​ന ക​വാ​ട​ത്തി​ന് സ​മീ​പ​ത്തു​ള്ള നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ല്‍ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്.

ക​ടു​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട് തു​ട​ങ്ങി​യ​പ്പോ​ഴേ പ്ര​ദേ​ശ​ത്ത് ഭൂ​രി​ഭാ​ഗം കി​ണ​റു​ക​ളും വ​റ്റി​വ​ര​ണ്ടു. ഇ​പ്പോ​ള്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന​ത് ഓ​യി​ല്‍​പാം എ​സ്റ്റേ​റ്റി​നു​ള്ളി​ലെ ചെ​റി​യ നീ​രു​റ​വ​യാ​ണ്. മീ​റ്റ​റു​ക​ള്‍ ന​ട​ന്ന്‍ ഇ​വി​ടെ എ​ത്തി വെ​ള്ളം ശേ​ഖ​രി​ച്ച് ത​ല​ച്ചു​മ​ടാ​യി വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍ ഇ​വ​ര്‍ ചെ​യു​ന്ന​ത്.വേ​ന​ല്‍ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്ന​തോ​ടെ ഈ ​നീ​രു​റ​വ​യും വ​റ്റു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ര്‍.

രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ടി​ട്ടും ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ഒ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കു​ന്ന ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ വേ​ണ്ട ശാ​ശ്വ​ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം എ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​ന് വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത​പ​രാ​ഹാ​രം ഇ​നി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍.