വി​ഷ​ം ഉപ​യോ​ഗി​ച്ച് ക​ല്ല​ട​യാ​റ്റി​ല്‍ നി​ന്നും മ​ല്‍​സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്നു
Saturday, March 6, 2021 11:46 PM IST
പ​ത്ത​നാ​പു​രം : എ​ന്‍​ഡോ​ സ​ള്‍​ഫാ​ന​ട​ക്ക​മു​ള്ള വി​ഷ​ങ്ങ​ളു​പ​യോ​ഗി​ച്ച് ക​ല്ല​ട​യാ​റ്റി​ല്‍ നി​ന്നും മ​ല്‍​സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്നത് വ​ര്‍​ധി​ക്കു​ന്നു. വേ​ന​ല്‍​ചൂ​ട് കൂടി ജ​ല​നി​ര​പ്പ് കു​റ​യു​ന്ന​തോ​ടെ​യാ​ണ് കൃ​ത്രി​മ​മാ​ര്‍​ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് മീ​ന്‍​പി​ടി​ക്കു​ന്ന സം​ഘം പ്ര​ദേ​ശ​ത്ത് എ​ത്തു​ന്ന​ത്.​

അ​ശാ​സ്ത്രീ​യ​മാ​യ മ​ല്‍​സ്യ​ബ​ന്ധ​നം ചോ​ദ്യം ചെ​യ്യു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.​ നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ള്ള ക​ല്ല​ട​യാ​റ്റി​ല്‍ കീ​ട​നാ​ശി​നി​ക​ള്‍ ഉ​പ​യോ​ഗി​ച്ച് മീ​ന്‍​പി​ടി​ക്കു​ന്ന സം​ഘ​ങ്ങ​ല്‍ വ​ര്‍​ധി​ച്ച​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു​ണ്ട്.​ക​മു​കും​ചേ​രി മു​ത​ല്‍ പ​ട്ടാ​ഴി പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ള്‍‍ വ​രെ​യാ​ണ് സം​ഘ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.​

എ​ന്‍​ഡോ​സ​ള്‍​ഫാ​ന് പു​റ​മേ അ​മോ​ണി​യ, തു​രി​ശ്, ന​ഞ്ച് എ​ന്നി​വ ക​ല​ര്‍​ത്തി​യും തോ​ട്ട പൊ​ട്ടി​ച്ചു​മാ​ണ് മീ​ന്‍​പി​ടിത്തം ന​ട​ത്തു​ന്നു​ണ്ട്. കീ​ട​നാ​ശി​നി​ക​ള്‍ ക​ല​ര്‍​ത്തു​ന്ന​തി​ന് താ​ഴെ​യാ​യി ആ​റി​ന് കു​റു​കെ വ​ല വി​രി​ച്ചാ​ണ് മീ​ന്‍​പി​ടിത്തം.​ വ​ല​യി​ല്‍ കു​രു​ങ്ങു​ന്ന ആ​വ​ശ്യ​മി​ല്ലാ​ത്ത മ​ത്സ്യ​ങ്ങ​ളെ ജ​ല​ത്തി​ല്‍ ത​ന്നെ ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് പ​തി​വ്.​ ഇ​വ ച​ത്തു​പൊ​ങ്ങി ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന​തും പ​തി​വാ​ണ്.​ വേ​ന​ല്‍ രൂ​ക്ഷ​മാ​യ​തോ​ടെ ആ​റി​നെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടു​ത​ലാ​ണ്.​ ഇ​ത്ത​രം മാ​ര​ക​മാ​യ കീ​ട​നാ​ശി​നി​ക​ളാ​ണ് കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.​
ക​മു​കും​ചേ​രി മ​റ്റ​ത്ത് ക്ഷേ​ത്ര​ക്ക​ട​വ്, കൊ​റ്റി​ലാ​മ്പാ​ട്ട് ക​ട​വ്, പ​ന്ത്ര​ണ്ട് മു​റി, പ​ന്ത​പ്ലാ​വ്, പ​ട്ടാ​ഴി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും സം​ഘം കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​ തോ​ട്ട പൊ​ട്ടി​ക്കു​ന്ന​ത് തീ​ര​മി​ടി​യ​ലി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്.​

പാ​ല​ങ്ങ​ളു​ടെ സ​മീ​പ​ത്തും തോ​ട്ട പൊ​ട്ടി​ക്കു​ന്ന​ത് പ​തി​വാ​ണ്.​ ക​ല്ല​ട​യാ​റ്റി​ലെ മ​ത്സ്യ​സ​മ്പ​ത്തി​നും ഇ​ത്ത​ര​ക്കാ​ര്‍ ഭീ​ഷ​ണി​യാ​ണ്.​ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചി​ട്ടും യാ​തൊ​രു പ്ര​യോ​ജ​ന​വു​മി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.