പ​ര​വൂ​രി​ൽ കു​ടും​ബ കോ​ട​തി; ജി​ല്ലാ ജ​ഡ്ജി സന്ദർശിച്ചു
Saturday, March 6, 2021 11:44 PM IST
പ​ര​വൂ​ർ: പ​ര​വൂ​രി​ൽ കു​ടും​ബ കോ​ട​തി ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ജ​ഡ്ജി കോ​ട​തി സ​മു​ച്ച​യം നി​രീ​ക്ഷി​ക്കാ​ൻ എ​ത്തി. കൊ​ല്ലം ജി​ല്ലാ ജ​ഡ്ജി കെ. ​എ​ൻ സു​ജി​ത്താ​ണ് പ​ര​വൂ​രി​ൽ എ​ത്തി​യ​ത്.

കോ​ട​തി​യു​ടെ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കാ​നും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​വാ​നു​ള്ള സ്ഥ​ലം നോ​ക്കി​കാ​ണാ​നു​മാ​ണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ര​ണ്ടു നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് കോ​ട​തി പ്ര​വ​ർ​ത്ത​നം.

പ​ര​വൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പെ​ഴ്സൻ പി .​ശ്രീ​ജ, വൈ​സ് ചെ​യ​ർ​മാ​ൻ സ​ഫ​ർ​ക​യ്യാ​ൽ, ബാ​ർ​ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ അ​രു​ൺ​ലാ​ൽ, രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, അ​നി​ലാ​ൽ, ശ്രീ​ക​ഠ​ൻ നാ​യ​ർ, ശ്രീ​ധ​ര​ൻ​നാ​യ​ർ, ഗി​രീ​ഷ്, ശ്രീ​രാ​ജ്, ദീ​പേ​ഷ്, ജ​യേ​ഷ്, വാ​ർ​ഡ്കൗ​ൺ​സി​ല​ർ ശ്രീ​ലാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.