പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ളി കെ​പി​സി​സി; പു​ന​ലൂ​രി​ല്‍ കോ​ണ്‍​ഗ്ര​സ് ക​ടു​ത്ത തീ​രു​മാ​ന​ത്തി​ലേ​ക്ക്
Saturday, March 6, 2021 11:41 PM IST
അ​ഞ്ച​ല്‍ : പു​ന​ലൂ​ര്‍ മ​ണ്ഡ​ലം ഇ​ക്കു​റി​യും മു​സ്ലീം ലീ​ഗി​ന് ന​ല്‍​കാ​നു​ള്ള തീ​രു​മാ​നം യു​ഡി​എ​ഫും കെ​പി​സി​സി​യും കൈ​ക്കൊ​ണ്ട​തോ​ടെ പു​ന​ലൂ​രി​ലെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ക​ടു​ത്ത തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ന്ന് സൂ​ച​ന. ഇ​ന്ന് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ സം​യു​ക്ത യോ​ഗം പു​ന​ലൂ​രി​ല്‍ വി​ളി​ച്ചു​ചേ​ര്‍​ത്തി​രി​ക്കു​ക​യാ​ണ് പ്രാ​ദേ​ശി​ക നേ​തൃ​ത്വം.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റുമാ​ര്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​ര്‍ യൂ​ത്ത്കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍, മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ അ​ട​ക്കം ഇ​ന്ന് പു​ന​ലൂ​രി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ ഗ്രൂ​പ്പു​ക​ള്‍​ക്ക് അ​തീ​ത​മാ​യി പ​ങ്കെ​ടു​ക്കും.

ഇ​ന്ന​ലെ പു​ന​ലൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള ഡി​സി​സി നേ​താ​ക്ക​ള്‍, ര​ണ്ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റുമാ​ര്‍, വി​വി​ധ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ പ്ര​സി​ഡ​ന്‍റുമാ​ര്‍, മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ അ​ട​ങ്ങു​ന്ന വ​ലി​യ സം​ഘം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ്‌ ചെ​ന്നി​ത്ത​ല, തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള ഉ​മ്മ​ന്‍​ചാ​ണ്ടി, സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി സെ​ക്ര​ട്ട​റി കെ ​സി വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രെ നേ​രി​ല്‍ ക​ണ്ട് പു​ന​ലൂ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും നേ​തൃ​ത്വം ഈ ​ആ​വ​ശ്യം നി​രാ​ഹ​രി​ച്ചു എ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യം തു​ട​രാ​നാ​ണ് നേ​തൃ​ത്വം പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ​യാ​ണ് പു​ന​ലൂ​രി​ലെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ക​ടു​ത്ത തീ​രു​മാ​ന​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്.
ഇ​ന്ന് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ ഒ​രു​പ​ക്ഷെ മ​ണ്ഡ​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് ഒ​റ്റ​ക്ക് മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കും എ​ന്ന സൂ​ച​ന​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

മ​ണ്ഡ​ലം മു​സ്ലീം ലീ​ഗി​ന് ത​ന്നെ ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം യൂ​ത്ത്കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും നേ​തൃ​ത്വം ഇ​ട​പ്പെ​ട്ട് ഇ​വ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.