കൊല്ലം: അവശ്യസര്‍വീസ് വിഭാഗത്തിലുള്ള അസന്നിഹിത വോട്ടര്‍മാര്‍ താപാല്‍ വോട്ടിനായി 17നകം അപേക്ഷിക്കണം. പോളിംഗ് ദിവസം ജോലിനോക്കുന്നവര്‍ക്കാണ് സംവിധാനം. ആരോഗ്യം, പോലിസ്, അഗ്നിസുരക്ഷ, ജയില്‍, എക്സൈസ്, മില്‍മ, വൈദ്യുതി, കെ.എസ്ആര്ടിസി, ട്രഷറി, വനം, കേന്ദ്ര സര്‍ക്കാരിന്റെ തപാല്‍, ടെലഗ്രാഫ്, ഓള് ഇന്ത്യ റേഡിയോ, ദൂരദര്ശന്, ബി എസ് എന്‍ എല്‍, റെയില്‍വേ, ആംബുലന്‍സ്, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയ വകുപ്പുകളാണ് അവശ്യ സര്‍വീസായി പരിഗണിക്കുന്നത്. ഫോൺ 9495754135