പ​ത്ത​നാ​പു​ര​ത്ത് സ്ഥാ​നാ​ര്‍​ഥി​യെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​​ല്‍ ക​ല​ഹം
Saturday, March 6, 2021 11:40 PM IST
പ​ത്ത​നാ​പു​രം: പ​ത്ത​നാ​പു​ര​ത്തെ സ്ഥാ​നാ​ര്‍​ഥി​യെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​നു​ള​ളി​ല്‍ ക​ല​ഹം രൂ​ക്ഷം. കെ​പി​സി​സി അം​ഗം സി ​ആ​ര്‍ ന​ജീ​ബി​നെ​യോ, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബാ​ബു​മാ​ത്യൂ​വി​നെ​യോ സ്ഥാ​നാ​ര്‍​ഥിയാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​യി പ​ത്ത​നാ​പു​ര​ത്ത് ഫ്ല​ക്സ് സ്ഥാ​പി​ച്ചു.​ ഗ​ണേ​ഷ് കു​മാ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ പു​റ​ത്ത് നി​ന്നു​ള​ള സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വേ​ണ്ട​ന്നും പ​ക​രം മ​ണ്ഡ​ല​ത്തി​ല്‍ ത​ന്നെ​യു​ള​ള​വ​ര്‍ മ​തി എ​ന്നു​മാ​ണ് പ​ത്ത​നാ​പു​രം ഷോ​പ്പിം​ങ്ങ് മാ​ളി​ന് മു​ന്‍​വ​ശ​ത്താ​യി കെ​ട്ടി​യ ബാ​ന​റി​ല്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

പ​ത്ത​നാ​പു​ര​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി​യാ​യി ജ്യോ​തി​കു​മാ​ര്‍ ചാ​മ​ക്കാ​ല ഏ​താ​ണ്ട് 90 ശ​ത​മാ​നം ഉ​റ​പ്പാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചാ​മ​ക്കാ​ല​ക്കെ​തി​രെ ബാ​ന​ര്‍ പ്ര​ത്യ​ക്ഷ​പെ​ട്ട​ത്.
ബാ​ബു​മാ​ത്യൂ​വി​ന്‍റെ പേ​ര് ബാ​ന​റി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​ട്ടു​ണ്ട​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന് മ​ത്സ​രി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ല​ന്ന് നേ​ര​ത്തെ ത​ന്നെ അ​റി​യി​ച്ചി​രു​ന്ന​താ​ണ്. ബാ​ന​ര്‍ ഉ​യ​ര്‍​ത്തി​യ​ത് ആ​രാ​ണ​ന്ന് അ​റി​യി​ല്ലെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം പ​റ​യു​ന്ന​ത്.