ഭ​ര്‍​ത്താ​വി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ ഭാ​ര്യ​യും മ​രി​ച്ചു
Saturday, March 6, 2021 2:06 AM IST
ശാ​സ്താം​കോ​ട്ട: പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ ഭ​ര്‍​ത്താ​വി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ ഭാ​ര്യ​യും മ​രി​ച്ചു. പ​ട്ട​ക​ട​വ് കു​ഴു​വേ​ലി​ല്‍​കി​ഴ​ക്ക​തി​ല്‍ സൈ​മ​ണ്‍​ഗ്രി​ഗ​റി​യു​ടെ മ​ര​ണ​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ ക​ഴി​ഞ്ഞ ഭാ​ര്യ ജ​ന​റ്റ് സൈ​മ​ണ്‍ (ഷൈ​ല-55)​ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​പ​ട്ട​ക​ട​വ് സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ല്‍. 25നാ​ണ് ആ​ര്‍​എ​സ്പി കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം സൈ​മ​ണ്‍ ഗ്രി​ഗ​റി (60) മ​രി​ച്ച​ത്. ഐ​ക്യ ക​ര്‍​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, ഓ​ള്‍ ഇ​ന്ത്യാ കാ​ത്ത​ലി​ക്ക് യൂ​ണി​യ​ന്‍ രൂ​പ​താ ഭാ​ര​വാ​ഹി, സ​ഹാ​യി പ്രോ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ര്‍ എ​ന്നീ നി​ല​ക​ളി​ലും പൊ​തു രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു ജാ​ന​റ്റ് കാ​രാ​ളി​മു​ക്കി​ല്‍ ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.