സ്‌ക്വാഡ് പ്രവര്‍ത്തനം സജീവം: ജില്ലാ കളക്ടര്‍
Monday, March 1, 2021 10:53 PM IST
കൊ​ല്ലം: നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ലം​ഘി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നു​ള്ള വി​വി​ധ സ്‌​ക്വാ​ഡു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം സ​ജീ​വ​മാ​യി തു​ട​രു​ന്നു​വെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ്-​കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​നം നി​ര്‍​വ​ഹി​ക്കു​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ആ​ന്‍റി ഡി​ഫെ​യ്‌​സ്‌​മെന്‍റ് ഉ​ള്‍​പ്പ​ടെ​യു​ള്ള സ്‌​ക്വാ​ഡു​ക​ളാ​ണ് പ്ര​വ​ര്‍​ത്ത​നം ശ​ക്ത​മാ​ക്കി​യ​ത്. ഇ​തോ​ടൊ​പ്പം കോ​വി​ഡ് മാ​ന​ദ​ണ്ഡ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​യി സ്‌​ക്വാ​ഡ് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്നു. അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച ബോ​ര്‍​ഡു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും നീ​ക്കം ചെ​യ്തു വ​രി​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സ്‌​ക്വാ​ഡു​ക​ള്‍ രം​ഗ​ത്തു​ണ്ടാ​കും.
സ്‌​പെ​ഷല്‍ ബാ​ല​റ്റ് ത​യ്യാ​റാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​നം ത്വ​രി​ത​പ്പെ​ടു​ത്ത​ണം. തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​യും സു​ശ​ക്ത​മാ​ക്ക​ണം. ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി വാ​ക്‌​സി​നേ​ഷ​ന്‍ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മ​മാ​ക്ക​ണമെന്നും ക​ളക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു.
കോ​വി​ഡ് രോ​ഗ​വ്യാ​പ​നം സം​ബ​ന്ധി​ച്ച് ത​ദ്ദേ​ശ​സ്ഥാ​പ​ന ത​ല​ത്തി​ല്‍ ല​ഭ്യ​മാ​ക്കി​യ ക​ണ​ക്കു​ക​ള്‍ പു​ന​ലൂ​ര്‍ ആ​ര്‍ഡിഒ ബി ​ശ​ശി​കു​മാ​ര്‍ ഗൂ​ഗി​ള്‍ യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചു. എ​ഡിഎം ​അ​ല​ക്‌​സ് പി ​തോ​മ​സ്, ഡി​എംഒ ​ഡോ. ആ​ര്‍ ശ്രീ​ല​ത, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ടി ​നാ​രാ​യ​ണ​ന്‍, വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.