ചീ​ന​വ​ല തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്
Monday, March 1, 2021 10:53 PM IST
ച​വ​റ : പ​ര​മ്പ​രാ​ഗ​ത ഉ​ൾ​നാ​ട​ൻ ചീ​ന​വ​ല തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രേ ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്ന അ​ന്യാ​യ​മാ​യ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​ൻ ചീ​ന​വ​ല തൊ​ഴി​ലാ​ളി സ​മ​ര ക​ൺ​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു.
പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​ഷ്ട​മു​ടി​ക്കാ​യ​ലി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ചീ​ന​വ​ല​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും റി​പ്പ​യ​ർ ചെ​യ്യാ​ൻ പോ​ലും അ​നു​വ​ദി​ക്കി​ല്ല എ​ന്നും ചി​ല ത​ൽ​പ്പ​ര​ക​ക്ഷി​ക​ളു​ടെ ഇ​ട​പെ​ട​ലു​കൊ​ണ്ട് നി​ല​പാ​ടെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന് സ​മ​ര സ​മി​തി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
യാ​തൊ​രു​വി​ധ പ​ഠ​ന​ങ്ങ​ളി​ല്ലാ​ത​യും ശാ​സ്ത്രീ​യ പി​ൻ​ബ​ല​മി​ല്ലാ​ത​യും തൊ​ഴി​ലാ​ളി​ക​ളെ പ​ട്ടി​ണി​ക്കി​ടു​ന്ന നി​ല​പാ​ടു​ക​ളി​ൽ നി​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പി​ൻ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ഐ​ടി​യു​സി യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ൺ​വെ​ൻ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​രാ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ൽ​സ്യ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ച​വ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് യേ​ശു​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​വ​റ ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​ജി.​എ​സ്. പ​ള്ളി​പ്പാ​ട​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ങ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ അ​പ​ർ​ണ, ബി. ​മ​ണി​ക്കു​ട്ട​ൻ, പി.​എ​സ്. കു​റു​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യേ​ശു​ദാ​സ​ൻ ചെ​യ​ർ​മാ​നാ​യും സാ​ജ​ൻ തു​ണ്ടു​വി​ള ക​ൺ​വീ​ന​റാ​യും സ​മ​ര​സ​മി​തി​ക്ക് രൂ​പം ന​ൽ​കി.