നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ യോ​ഗം ചേ​ര്‍​ന്നു; തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​ദ്യ​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ളാ​യി
Sunday, February 28, 2021 10:57 PM IST
കൊല്ലം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ആ​ദ്യ​ഘ​ട്ട പ്ര​വ​ര്‍​ത്ത​നം സു​ഗ​മ പു​രോ​ഗ​തി​യി​ലെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ കള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള വി​വി​ധ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ യോ​ഗ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന പു​രോ​ഗ​തി അ​ദ്ദേ​ഹം വി​ല​യി​രു​ത്തി.
ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം തു​ട​രു​ക​യാ​ണ്. ഒ​പ്പം കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്്‌​സി​നേ​ഷ​നും. മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വോ​ട്ടെ​ടു​പ്പി​നാ​യി പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കേ​ണ്ട​തു​ണ്ട്. കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രെ വി​ന്യ​സി​ച്ചാ​കും അ​തു സാ​ധ്യ​മാ​ക്കു​ക. ഇ​വ​ര്‍​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കും.
വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ക്ര​മീ​ക​ര​ണം തു​ട​രു​ക​യാ​ണ്. പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള സ്‌​ക്വാ​ഡു​ക​ളും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. തിെര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും പ​ര​മാ​വ​ധി പേ​രെ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​വും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. കോ​വി​ഡ് സാ​ഹ​ച​ര്യം കൂ​ടി മു​ന്‍​നി​ര്‍​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ള്‍​ക്കാ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ വി​ന്യാ​സം സം​ബ​ന്ധി​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്തു.
ഇ​തു​വ​രെ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ത്തി​ട്ടി​ല്ലാ​ത്ത​വ​ര്‍​ക്ക് വി​ജ്ഞാ​പ​നം വ​രു​ന്ന​തി​ന് 10 ദി​വ​സം മു​മ്പ് വ​രെ അ​വ​സ​ര​മു​ണ്ടെ​ന്നും ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ വ്യ​ക്ത​മാ​ക്കി.എ​ഡിഎം ​അ​ല​ക്‌​സ് പി ​തോ​മ​സ്, ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ര്‍ ആ​സി​ഫ് കെ ​യൂ​സ​ഫ്, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ക​ള​ക്‌​ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.