മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​യെ മ​ത്സ​രി​പ്പി​ക്ക​ണം: കൊ​ല്ലം ബി​ഷ​പ്
Sunday, February 28, 2021 10:57 PM IST
കൊ​ല്ലം: കേ​ര​ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മൂ​ഹം ഏ​റെ ആ​ശ​ങ്ക​ക​ളും പ്ര​തി​സ​ന്ധി​ക​ളും അ​നു​ഭ​വി​ക്കു​ന്ന കാ​ല​ത്ത് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഈ ​സ​മൂ​ഹം വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ നോ​ക്കി കാ​ണു​ന്ന​താ​ണെ​ന്ന് ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി.
നി​യ​മ​നി​ർ​മാ​ണ സ​ഭ​ക​ളി​ലും അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സ്വ​ര​മെ​ത്താ​ത്തി‌​ട​ത്തോ​ളം കാ​ലം അ​വ​രു​ടെ ദ​യ​നീ‍​യ സ്ഥി​തി​ക​ൾ​ക്ക് മാ​റ്റ​മു​ണ്ടാ​കി​ല്ല. അ​തി​നാ​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​ന് താ​ല്പ​ര്യം കാ​ട്ട​ണം. ക​ട​ലോ​ര, ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ കൊ​ല്ലം മ​ണ്ഡ​ലം അ​വ​ർ​ക്കാ​യി നീ​ക്കി​വ​യ്ക്ക​ണ​മെ​ന്നും ബി​ഷ​പ് ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം രൂ​പ​താ നേ​തൃ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മു​ദാ​യ​ത്തി​ലെ അ​ടി​സ്ഥാ​ന ജ​ന​വി​ഭാ​ഗ​മാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മൂ​ഹം അ​നു​ഭ​വി​ക്കു​ന്ന യാ​ത​ന​ക​ൾ​ക്ക് കാ​ര​ണ​മാ​യ വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ സ​മു​ദാ​യ നേ​തൃ​ത്വ​ത്തി​ൽ നി​ന്നും അ​ൽ​മാ​യ​രു​ടെ പ​ക്ക​ൽ നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
കെ​എ​ൽ​സി​എ രൂ​പ​താ പ്ര​സി​ഡ​ന്‍റ് അ​നി​ൽ ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, ലെ​സ്റ്റ​ർ കാ​ർ​ഡോ​സ്, തോ​മ​സ് ആ​ന്‍റ​ണി, അ​ജു ബി. ​ദാ​സ്, ജോ​സ​ഫ്കു​ട്ടി ക​ട​വി​ൽ, പ്ര​സാ​ദ് ആ​ന്‍റ​ണി, ജാ​ക്സ​ൺ നീ​ണ്ട​ക​ര, വി​ൻ​സി ബൈ​ജു, എ​ഡി​സ​ൺ, ജോ​യി ഫ്രാ​ൻ​സി​സ്, എ​ഡ്വേ​ർ​ഡ്. ജെ, ​ല​റ്റീ​ഷ്യാ, റോ​ണാ റി​ബൈ​റോ, ബി​ജു ടി. ​ചെ​റു​കോ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.