പു​തി​യ​കാ​വ് പൊ​ങ്കാ​ല 12 ന്
Sunday, February 28, 2021 10:57 PM IST
കൊ​ല്ലം: പു​തി​യ​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല 12 - ന് ​ന​ട​ക്കും. പൊ​ങ്കാ​ല ഉ​ത്സ​വം ഇ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും.
കോ​വി​ഡ് പ്ര​മാ​ണി​ച്ച് വാ​ർ​ഷി​ക പൊ​ങ്കാ​ല ഭ​ണ്ഡാ​ര അ​ടു​പ്പി​ൽ മാ​ത്ര​മേ ഉ​ണ്ടാ​യി​രി​ക്കു​ള്ളൂ. ഭ​ക്ത​ർ​ക്ക് ഇ​ന്നു​മു​ത​ൽ 11 വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഏ​ഴി​നും ഒ​മ്പ​തി​നും വൈ​കു​ന്നേ​രം 5.30 നും ​മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പൊ​ങ്കാ​ല ഇ​ടാം.
വാ​ർ​ഷി​ക പൊ​ങ്കാ​ല ഇ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് 12 - ന് ​സ്വ​ന്തം ഭ​വ​ന​ങ്ങ​ളി​ൽ ഇ​ടാം. പൊ​ങ്കാ​ല ത​ളി​ക്കാ​നു​ള്ള തീ​ർ​ഥം അ​ന്ന് രാ​വി​ലെ മു​ത​ൽ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ല​ഭി​ക്കും. പൊ​ങ്കാ​ല ഉ​ത്സ​വ​ത്തി​ന് സ്റ്റേ​ജ് ക​ലാ​പ​രി​പാ​ടി​ക​ളും മ​റ്റ് ആ​ഘോ​ഷ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല​ന്ന് ക്ഷേ​ത്ര ഭ​ര​ണ സ​മി​തി പ്ര​സി​ഡ​ന്റ് ഡോ.​ജി. മോ​ഹ​നും സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. ഗി​രീ​ഷ് ബാ​ബു​വും അ​റി​യി​ച്ചു.

നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

ശാ​സ്താം​കോ​ട്ട : ശാ​സ്താം​കോ​ട്ട എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശാ​സ്താം​കോ​ട്ട എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 500 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി.
ക​രു​നാ​ഗ​പ്പ​ള്ളി തൊ​ടി​യൂ​ർ പു​ലി​യൂ​ർ വ​ഞ്ചി വ​ട​ക്ക് കു​ള​ങ്ങ​ര​ശേ​രി കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ നി​സാ​ർ (45) മ​ക​ൻ മു​ഹ​മ്മ​ദ് നാ​സിം (21)എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. തേ​വ​ല​ക്ക​ര അ​യ്യ​ൻ കോ​യി​ക്ക​ൽ ഉ​ള്ള ഇ​വ​രു​ടെ ബ​ന്ധു​വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​താ​ണ് പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ. ​എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷി​ജു​വി​നൊ​പ്പം അ​സി.​എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ൻ​വ​ർ, സ​നി​ൽ​കു​മാ​ർ, വി​ന​യ​കു​മാ​ർ, വി​ജു, ചാ​ൾ​സ്, ശ്യാം​കു​മാ​ർ, അ​ൻ​ഷാ​ദ്, ജി​നു ത​ങ്ക​ച്ച​ൻ, ഷി​ബു ഹ​രി​കൃ​ഷ്ണ​ൻ, ഷീ​ബ, ശ്രീ​പ്രി​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.