ബൈ​ക്കി​ൽ ടി​പ്പ​റി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Sunday, February 28, 2021 1:00 AM IST
കൊ​ട്ടാ​ര​ക്ക​ര: ഓ​യൂ​ർ അ​ട​യ​റ​യി​ല്‍ ബൈ​ക്കും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. കൂ​ടെ യാ​ത്ര ചെ​യ്ത ആ​ള്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്. വെ​ളി​ന​ല്ലൂ​ര്‍ മീ​യ​ന പു​ല്ലേ​രി​യി​ല്‍ മു​ഹ​മ്മ​ദ് റാ​ഫി (51) ആ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​യ്യ​ക്കോ​ട് അ​സീ​ബ് മ​ന്‍​സി​ലി​ല്‍ മു​ഹ​മ്മ​ദ് റാ​ഫി (നൗ​ഫ​ല്‍ – 33) മീ​യ്യ​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഓ​യൂ​ര്‍ അ​ട​യ​റ സ​ര്‍​വീ​സ്‌ സ്റ്റേ​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ടി​പ്പ​ർ അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. പൂ​യ​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു.