ക​ർ​ഷ​ക സം​ര​ക്ഷ​ണയാ​ത്ര ഇ​ന്ന് ചാ​ത്ത​ന്നൂ​രി​ൽ സ​മാ​പി​ക്കും
Saturday, February 27, 2021 11:30 PM IST
ചാ​ത്ത​ന്നൂ​ർ : കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ക​ർ​ഷ​ക ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ക്ഷേ​ധി​ച്ചും, ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും കേ​ര​ള പ്ര​ദേ​ശ് കി​സാ​ൻ കോ​ൺ​ഗ്ര​സ് കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ൻ കാ​ഞ്ഞി​ര​വി​ള ന​യി​ക്കു​ന്ന ക​ർ​ഷ​ക സം​ര​ക്ഷ​ണ​യാ​ത്ര ഇന്ന് ചാ​ത്ത​ന്നൂ​രി​ൽ സ​മാ​പി​ക്കു. ജി​ല്ല​യി​ലെ മു​ഴു​വ​ൻ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും പ​ര്യ​ട​നം ന​ട​ത്തി​യാ​ണ് ജാ​ഥ ഇ​ന്ന് ചാ​ത്ത​ന്നൂ​രി​ൽ എത്തു​ന്ന​ത്

.വൈ​കു​ന്നേ​രം അഞ്ചിന് ​ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​നി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കേ​ര​ള പ്ര​ദേ​ശ് കി​സാ​ൻ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലാ​ൽ വ​ർ​ഗീ​സ്‌ ക​ൽ​പ്പ​ക​വാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.​ കെപിസിസി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​രാ​ജേ​ന്ദ്ര പ്ര​സാ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​ന​മ്പ​ത്ത് ഷി​ഹാ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​ദ​സും ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും യു ​ഡി എ​ഫ് ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ നെ​ടു​ങ്ങോ​ലം ര​ഘു ഉ​ദ്ഘാ​ട​നം ചെ​യ്യും കെ ​പി സി ​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എ​ൻ.​ജ​യ​ച​ന്ദ്ര​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.