വി​ജ​യ യാ​ത്ര; ശാസ്താംകോട്ടയിൽ നേ​തൃ​സ​മ്മേ​ള​നം ന​ട​ത്തി
Saturday, February 27, 2021 11:30 PM IST
ശാ​സ്താം​കോ​ട്ട: ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന വി​ജ​യ​യാ​ത്ര​യു​ടെ മു​ന്നോ​ടി​യാ​യി ശാ​സ്താം​കോ​ട്ട പ​ഞ്ചാ​യ​ത്ത് സ​മി​തി നേ​തൃ​സ​മ്മേ​ള​നം ന​ട​ത്തി.​ ജെ​മി​നി ഹൈ​റ്റ്സ് ഓഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ലുമേ​ൽ സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റ് ടി. ​ദി​ലീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ചി​റ്റേ​ടം, ജി​ല്ലാ ക​മ്മ​ിറ്റി അം​ഗം മു​തു​പി​ലാ​ക്കാ​ട് രാ​ജേ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ ശ്രീ​നാ​ഥ്, ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ​ക്ബാ​ൽ, മ​ഹി​ളാ​മോ​ർ​ച്ച പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റ് ജ​യ​ശ്രീ മോ​ഹ​ന​ൻ, അ​ഖി​ൽ തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.​ മാ​ർ​ച്ച് അഞ്ചിന് ​ഭ​ര​ണി​ക്കാ​വി​ലെ​ത്തു​ന്ന വി​ജ​യ യാ​ത്ര​യു​ടെ പ്ര​ച​ര​ണാ​ർ​ഥം ബൈ​ക്ക് റാ​ലി, പ​ദ​യാ​ത്ര, സ്വ​ച്ഛ് പ​ഞ്ചാ​യ​ത്ത് എ​ന്നി​വ ന​ട​ത്തും.