ലൈ​ബ്രേ​റി​യ​ൻ​മാ​രു​ടെ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Saturday, February 27, 2021 11:30 PM IST
കൊ​ല്ലം: താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലൈ​ബ്രേ​റി​യ​ൻ​മാ​രു​ടെ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. കൊ​ല്ലം പ​ബ്ളി​ക് ലൈ​ബ്ര​റി സ​ര​സ്വ​തി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച കൂ​ട്ടാ​യ്മ ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​ബി.​മു​ര​ളീ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് മു​ള​വ​ന രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ​ൻ.​ഷ​ൺ​മു​ഖ​ദാ​സ്, താ​ലൂ​ക്ക് എ​ക്സി​ക്യുട്ടീ​വ് അം​ഗം അ​മ്പി​ളി വി​ജ​യ​ൻ, ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗം കെ.​സി​നി​ലാ​ൽ എ​ന്നി​വ​ർ പ്രസംഗി​ച്ചു. പു​ന​ലൂ​ർ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പ്ര​ഫ.​പി.​കൃ​ഷ്ണ​ൻ​കു​ട്ടി ക്ളാ​സ് ന​യി​ച്ചു. ക​വി വി​ഷ്ണു നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കൂ​ട്ടാ​യ്മ അ​നു​ശോ​ച​നം രേ​ഖ​പ്പ​ടു​ത്തി.