മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്ക് യാ​ത്ര അ​നു​വ​ദി​ക്ക​രു​തെന്ന്
Saturday, February 27, 2021 11:27 PM IST
കു​ണ്ട​റ: ബ​സു​ക​ളി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്ക് യാ​ത്ര അ​നു​വ​ദി​ക്ക​രു​തെ​ന്ന് യാ​ത്ര​ക്കാ​ർ. മാ​സ്ക് ധ​രി​ക്കാ​തെ ബ​സു​ക​ളി​ൽ ക​യ​റു​ന്ന​വ​ർ​ക്ക് തു​ട​ർ​യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​ത് കോ​വി​ഡ രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​തി​നാ​ൽ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന നി​ർ​ദേശം പ​ല​രും പാ​ലി​ക്കു​ന്നി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ലം മ​ൺ​റോതു​രു​ത്ത് റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ​ബ​സി​ൽ ഒ​രു യാ​ത്ര​ക്കാ​രി മാ​സ്ക് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്ത​ത് സ​ഹ​യാ​ത്രി​ക​ർ​ക്ക് വി​ഷ​മ​ത്തി​ന് ഇ​ട​വ​രു​ത്തി. ബ​സ് ജീ​വ​ന​ക്കാ​ർ അ​വ​രോ​ട് മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. അ​വ​ർ യാ​ത്ര തു​ട​ർ​ന്നു. മാ​സ്ക് ധ​രി​ക്കാ​തെ​യും സാ​നി​റ്റൈ​സ​ർ പു​ര​ട്ടാ​തെയും ​രോ​ഗ വ്യാ​പ​ന​ത്തി​നു സ​ഹാ​യ​ക​മാ​യ രീ​തി​യി​ൽ​ വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ​ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ ബാ​ഹു​ല്യം മു​ൻ​കാ​ല​ങ്ങ​ളെ പോ​ലെ വ​ർ​ധി​ച്ചു വ​രി​ക​യും കോ ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യാ​തി​രി​ക്കു​ക​യും നി​ർ​ദേ​ശ​ങ്ങ​ൾ മാ​നി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​വ​ണ​മെ ന്ന ​ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.