വി​ക​സ​ന, ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഊ​ന്ന​ൽ ഊന്നൽ ന​ൽ​കി ചാ​ത്ത​ന്നൂ​ർ ഗ്രാമപ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്
Saturday, February 27, 2021 11:27 PM IST
ചാ​ത്ത​ന്നൂ​ർ: വി​ക​സ​ന, ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഊ​ന്ന​ൽ ന​ല്കി ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു ഉ​ദ​യ​ൻ അ​വ​ത​രി​പ്പി​ച്ചു. ബ​ജ​റ്റ് അ​വ​ത​ര​ണ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്് ടി.​ദി​ജു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. 31 1483 316 രൂ​പ വ​ര​വും 28 4382000 രൂ​പ ചി​ല​വും 26621316 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ് ബ​ജ​റ്റ്.

ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് മു​ന്ന് കോ​ടി രൂ​പ​യും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ 315 കോ​ടി​യും ആ​രോ​ഗ്യ, ശു​ചി​ത്വ പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ​ത്തി​ന് 30 ല​ക്ഷം രു​പ​യും കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ 32 ല​ക്ഷം രൂ​പ​യും ക്ഷീ​ര​വി​ക​സ​ന​ത്തി​നും മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​നു​മാ​യി 30 ല​ക്ഷം രൂ​പ​യും ആംഗൻ​വാ​ടി​ക​ൾ ഹൈ​ടെ​ക് ആ​ക്കു​ന്ന​തി​നാ​യി 80 ല​ക്ഷം രു​പ​യും തെ​രു​വ് വി​ള​ക്കു​ക​ൾ പ്ര​കാ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ലാ​വ് പ​ദ്ധ​തി​യ്ക്കാ​യി 20 ല​ക്ഷം രു​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

പ​ട്ടി​ക​ജാ​തി ക്ഷേ​മ​ത്തി​നാ​യി 90 ല​ക്ഷം രൂ​പ​യും ആം​ഗ​ൻ​വാ​ടി അ​നു​പൂ​ര​ക പോ​ഷ​ക പ​രി​പാ​ടി​ക​ൾ​ക്കാ​യി 20 ല​ക്ഷം രൂ​പ​യും റോ​ഡ്, പാ​ല​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യി 2.7 കോ​ടി​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഭ​ക്ഷ്യ സ്വ​യം​പ​ര്യാ​പ്ത​ത ഉ​റ​പ്പു വ​രു​ത്തു​ന്ന പ​ദ്ധ​തി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.