നാം ​ലോ​ക​ത്തെ മാ​റ്റാ​തെ ന​മ്മെ മാ​റ്റു​ക: സ​ഖ​റി​യാ നൈ​നാ​ൻ ചി​റ​ത്തി​ലാ​ട്ട്
Friday, February 26, 2021 11:35 PM IST
ശാ​സ്താം​കോ​ട്ട:​പ​രി​ശു​ദ്ധ മാ​ർ - അ​ന്ത്ര​യോ​സ് ബാ​വ​യു​ടെ 329-ാം ഓ​ർ​മ്മ​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന് വ​രു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ പ്ര​ബോ​ധ​ന ശു​ശ്രു​ഷ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഫാ ​സ​ഖ​റി​യാ നൈ​നാ​ൻ​ചി​റ​ത്തി​ലാ​ട്ട്.​ ഈ കാ​ല​ഘ​ട്ട​ത്തി​ൽ ലോ​ക​ക്ര​മ​ങ്ങ​ളെ മാ​റ്റു​വാ​ൻ മ​നു​ഷ്യ​ൻ ശ്ര​മി​ക്കു​ന്നു. എ​ന്നാ​ൽ മ​നു​ഷ്യ​നി​ൽ മാ​റ്റം വ​രു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തു​മി​ല്ല.​അ​വി​ടെ നോ​ഹ, ദാ​നി​യേ​ൽ, ഇ​യോ​ബ് ന​മു​ക്ക് മാ​തൃ​ക​യാ​ണ് എ​ന്ന് പ്ര​ബോ​ധ​ന ശു​ശ്രൂ​ഷ​യി​ൽ അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു.
ഇ​ട​വ​ക വി​കാ​രി റ​വ. ടി ​തോ​മ​സ് കു​ട്ടി, റ​വ. ജോ​സ് എം ​ഡാ​നി​യേ​ൽ സ​ഹ​വി​കാ​രി റ​വ. മ​ത്താ​യി വ​ർ​ഗ്ഗി​സ്, ഇ​ട​വ​ക ട്ര​സ്റ്റി ബാ​ബു ഡാ​നി​യേ​ൽ, സെ​ക്ര​ട്ട​റി ഗി​ർ​വ​ർ​ഗ്ഗീ​സ് തോ​പ്പു​വി​ള, ജ​ന​റ​ൽ ക​ൺ​വീ​ന​ർ തോ​മ​സ് കോ​ശി തി​ർ​സാ കോ​ട്ടേ​ജ്,ഫി​ലി​പ്പ് വേ​ഴാ​മ​ല, തോ​മ​സ് ജോ​ൺ ര​ഞ്ജി​ത് കോ​ട്ടേ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ഇ​ന്ന് രാ​വി​ലെ 8ന് ​ന​ട​ക്കു​ന്ന മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന​യ്ക്ക് ഡോ ​ജോ​സ​ഫ് മാ​ർ ദി​വ​ന്നാ​സ്യോ​സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.​ഫാ ജോ​സ് എം ​ഡാ​നി​യേ​ൽ, ഫാ ​തോ​മ​സ് ദാ​നി​യേ​ൽ പ​ങ്കെ​ടു​ക്കും.​വൈകുന്നേരം ആറിന് ​ന​ട​ക്കു​ന്ന സ​ന്ധ്യാ​ന​മ​സ്ക്കാ​ര​ത്തി​ന് സ​ഖ​റി​യാ മാ​ർ അ​ന്തോ​ണി​യേ​സ് നേ​തൃ​ത്വം ന​ൽ​കും.