പു​രാ​ണ​പാ​രാ​യ​ണ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണം
Friday, February 26, 2021 11:35 PM IST
കൊ​ല്ലം: പു​രാ​ണ​പാ​രാ​യ​ണ ക​ലാ​കാ​ര​ന്മാ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ര​ള പു​രാ​ണ​പാ​രാ​യ​ണ സം​ഘ​ട​ന അ​ന്പാ​ടി ഹോ​ട്ട​ലി​ൽ ചേ​ർ​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ളി​ൽ തീ​ർ​പ്പു ക​ൽ​പ്പി​ക്കു​ക​യോ പു​തി​യ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. കു​ടും​ബ പെ​ൻ​ഷ​നു​ക​ളും വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല. കോ​വി​ഡ് ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്ത​തി​ൽ വീ​ഴ്ച വ​രു​ത്തു​ക​യും ചെ​യ്തു. അ​തേ​സ​മ​യം പെ​ൻ​ഷ​ൻ ആ​യി​രം രൂ​പ വ​ർ​ധി​പ്പി​ച്ച​ത് സ്വാ​ഗ​താ​ർ​ഹ​മാ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന്പാ​ടി സു​രേ​ന്ദ്ര​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ.​ആ​ർ കൃ​ഷ്ണ​കു​മാ​ർ പ​ന്മ​ന, തേ​വ​ല​ക്ക​ര സോ​മ​ൻ, ആ​യി​ക്കു​ന്നം വി​ജ​യ​ൻ​പി​ള്ള, മ​ങ്ങാ​ട്ട് ആ​ർ.​പു​രു​ഷ​ൻ​പി​ള്ള, മാ​യ സാ​ഗ​രാ​ല​യം, അ​നി​ത ആ​ന​യ​ടി, മു​ട്ടം സി.​ആ​ർ ആ​ചാ​ര്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​രി ക​യ​റ്റി​വ​ന്ന ലോ​റി മ​റി​ഞ്ഞു

കൊ​ട്ടാ​ര​ക്ക​ര: അ​രി​ച്ചാ​ക്കു​ക​ൾ ക​യ​റ്റി​വ​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു. ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ വൈ​കുന്നേരം 4.30 ഓ​ടെ​യാ​ണ് അ​പ​ക​ടം.​തൃ​ക്ക​ണ്ണാ മം​ഗ​ൽ എ​സ്.​കെ.​വി സ്കൂ​ളി​നു സ​മീ​പ​മു​ള്ള സ​പ്ലൈ​കോ ഗോ​ഡൗ​ണി​ൽ നി​ന്നും അ​രി ക​യ​റ്റി​വ​ന്ന ലോ​റി​യാ​ണ് ഓ​യൂ​ർ കൊ​ട്ടാ​ര​ക്ക​ര റോ​ഡ​രു​കി​ലു​ള​ള കെ.​ഐ.​പി.​ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ​ത്. പ​ത്ത​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്കാ​ണ് ​മ​റി​ഞ്ഞ​ത്.​ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ​ക്കും ക്ലീ​ന​ർ​ക്കും പ​രി​ക്കി​ല്ല.