അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്നു​: ആം​ബു​ല​ൻ​സുക​ൾ​ക്ക് മാ​ർഗ​രേ​ഖ​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്
Friday, February 26, 2021 11:35 PM IST
കൊ​ട്ടാ​ര​ക്ക​ര: ആം​ബു​ല​ൻ​സ് അ​പ​ക​ട​ങ്ങ​ൾ കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആം​ബു​ല​ന്‍​സു​ക​ള്‍​ക്കാ​യി വ്യ​ക്ത​മാ​യ മാ​ര്‍​ഗ​രേ​ഖ ഉ​ട​ന്‍ ന​ട​പ്പാ​ക്കാ​ന്‍ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം. ​
കു​ണ്ട​റ പ​ള്ളി​മു​ക്കി​ലു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ര്‍​ന്നാ​ണ് അ​ടി​യ​ന്തി​ര​മാ​യി ഇ​ത് ന​ട​പ്പി​ൽ വ​രു​ത്തു​ന്ന​ത്. ലോ​ഗ് ബു​ക്ക് നി​ര്‍​ബ​ന്ധ​മാ​ക്കും. അ​നാ​വ​ശ്യ​മാ​യി സൈ​റ​ണ്‍ മു​ഴ​ക്കി സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ആം​ബു​ല​ന്‍​സു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യാ​നി​ണി​ത്. ലോ​ഗ് ബു​ക്കി​ല്‍ പു​റ​പ്പെ​ടു​ന്ന സ്ഥ​ലം എ​ത്തി​ച്ചേ​രേ​ണ്ട ഹോ​സ്പി​റ്റ​ല്‍ വി​വ​ര​ങ്ങ​ള്‍,രോ​ഗി​യു​ടെ​യോ കൂ​ട്ടി​രു​പ്പു​കാ​രു​ടെ​യോ ഫോ​ണ്‍ ന​മ്പ​ര്‍ ,ഹോ​സ്പി​റ്റ​ല്‍ ന​മ്പ​ര്‍ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്ത​ണം.
​ഇ​വ പി​ന്നീ​ട് ഹോ​സ്പി​റ്റ​ല്‍ രേ​ഖ​ക​ളു​മ​യി ഒ​ത്തു നോ​ക്കി പ​രി​ശോ​ധി​ക്കും. വ​ഴി​യി​ല്‍ ത​ട​ഞ്ഞു നി​ര്‍​ത്തി പ​രി​ശോ​ധി​ക്കി​ല്ല പ​ക​രം ഫോ​ട്ടോ എ​ടു​ത്തു സ്ഥ​ല​വും സ​മ​യ​വും പോ​കു​ന്ന ദി​ശ​യും രേ​ഖ പെ​ടു​ത്തി വ​യ്ക്കും. പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ എ​ത്തി​ച്ചേ​രു​ന്ന സ്ഥ​ല​ത്തു പോ​യി പ​രി​ശോ​ധി​ക്കും. ഓ​രോ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് പോ​കു​ന്ന ആം​ബു​ല​ന്‍​സു​ക​ളു​ടെ സൈ​റ​ണ്‍ വ്യ​ത്യ​സ്ത​മാ​യി​രി​ക്ക​ണം. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന സൈ​റ​ണ്‍ മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ല.​ഒ​രാ​ളെ ര​ക്ഷി​ക്കാ​ന്‍ കൊ​ണ്ടു​പോ​യി നാ​ലു പേ​രെ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ത്തു​ന്ന പ്ര​വ​ണ​ത വ​ര്‍​ധി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
മാ​ര്‍​ഗ്ഗ​രേ​ഖ​യ്ക്ക് വി​രു​ദ്ധ​മാ​യി ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന അ​ന​ധി​കൃ​ത ലൈ​റ്റു​ക​ൾ, ബു​ള്‍ ബാ​റു​ക​ള്‍ ഇ​വ നി​യ​ന്ത്രി​ക്കും. ടാ​ക്‌​സ്, ഇ​ന്‍​ഷു​റ​ന്‍​സ്, ഫി​റ്റ്‌​ന​സ് ഇ​വ തീ​ര്‍​ന്ന വാ​ഹ​ന​ങ്ങ​ള്‍ ക്കെ​തി​രെ കേ​സ് എ​ടു​ക്കും.​പൊ​തു ജ​ന​ങ്ങ​ള്‍ ആം​ബു​ല​ന്‍​സു​ക​ളു​ടെ സ​ഞ്ചാ​ര പ​ത​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട് .എ​ന്നി​ട്ടും തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ പോ​യി ഇ​ടി​ക്കു​ന്ന കേ​സു​ക​ളാ​ണ് അ​ധി​ക​വും.​ഹു​ങ്കാ​ര ശ​ബ്ദ​ത്തോ​ടെ​യു​ള്ള ദി​ശ തെ​റ്റി​ച്ചു​ള്ള വ​ര​വ് പ​ല​പ്പോ​ഴും പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു​ള്ള അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.​വ​ണ്‍​വേ ക​യ​റി പോ​കു​ന്ന​ത് പ​തി​വാ​ണ്.
ഡ്രൈ​വ​ര്‍​മാ​ര്‍​ക്കാ​യി ട്രെ​യി​നി​ങ് സം​ഘ​ടി​പ്പി​ച്ച് ഇ​ത് ജോ​ലി​മാ​ത്ര​മ​ല്ല സേ​വ​നം കൂ​ടാ ആ​ണെന്ന് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. ട്രെ​യി​നി​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നേ​ടാ​ത്ത ആം​ബു​ല​ന്‍​സ് ഡ്രൈ​വേ​ഴ്‌​സ് നെ ​ഓ​ടാ​ന്‍ അ​നു​വ​ദി​ക്കി​ല്ല.​ട്രെ​യി​നി​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ലം കൂ​ടി പ​രി​ശോ​ധി​ക്കും. പ​രി​ശോ​ധ​ന​ക​ളും പ​രി​ശീ​ല​ന​വും മാ​ർ​ച്ച് ഒ​ന്ന് മു​ത​ൽ തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം.
കു​ണ്ട​റ പ​ള്ളി​മു​ക്കി​ൽ ആം​ബു​ല​ൻ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എ​ട്ടു പേ​ർ​ക്കാ​​ണ് പ​രി​ക്കേ​റ്റ​ത്. ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ ആം​ബു​ല​ൻ​സാ​ണ് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്.
ഈ ​അ​പ​ക​ട​ത്തി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റു​ടെ ഭാ​ഗ​ത്ത് അ​നാ​സ്ഥ​യു​ണ്ടാ​യ​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ.​മാ​രു​തി ഓ​മ്നി വാ​നു​ക​ൾ ആം​ബു​ല​ൻ​സാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ​യും പ​രാ​തി​ക​ളു​ണ്ട്.​ഇ​തും പു​ന:​പ​രി​ശോ​ധി​ക്കും.