ഗോ​ത്ര​ജീ​വി​ത​ങ്ങ​ളെ അ​ടു​ത്ത​റി​ഞ്ഞ് ഗോ​ത്രാ​യ​നം
Friday, February 26, 2021 11:35 PM IST
കൊല്ലം: ഗോ​ത്ര​വ​ര്‍ഗ സ​ങ്കേ​ത പ​ഠ​ന പ​രി​ശീ​ല​ന​മാ​യ ഗോ​ത്രാ​യ​ന​ത്തി​ലൂ​ടെ ഗോ​ത്ര​ജ​ന​ത​യു​ടെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​കാ​വ​സ്ഥ​യും ജീ​വി​താ​നു​ഭ​വ​ങ്ങ​ളും നേ​രി​ട്ട​റി​യാ​ന്‍ സ​ര്‍​വീ​സി​ല്‍ പു​തി​യ​താ​യി എ​ത്തി​യ വി​ല്ലേ​ജ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് (വി​ഇഒ) ​കൊ​ട്ടാ​ര​ക്ക​ര കി​ല ഐ​ടിസി​യി​ലൂ​ടെ അ​വ​സ​ര​മൊ​രു​ങ്ങി.
അ​ഞ്ച​ല്‍, പ​ത്ത​നാ​പു​രം ബ്ലോ​ക്കു​ക​ളി​ലെ കു​ര്യോ​ട്ടു​മ​ല, അ​ച്ച​ന്‍​കോ​വി​ല്‍, വി​ല്ലു​മ​ല, ക​ട​മാ​ന്‍​കോ​ട്, ക്ഷേ​ത്രം വാ​ര്‍​ഡ്, കി​ഴ​ക്കേ വെ​ള്ളം​തെ​റ്റി എ​ന്നീ തെ​ര​ഞ്ഞെ​ടു​ത്ത ഗോ​ത്ര​വ​ര്‍​ഗ സ​ങ്കേ​ത​ങ്ങ​ളാ​ണ് വി​ഇഒ​മാ​ര്‍ സ​ന്ദ​ര്‍​ശി​ച്ച​ത്. സ​ങ്കേ​ത​ങ്ങ​ളി​ലെ പൊ​തു സൗ​ക​ര്യ​ങ്ങ​ള്‍, തൊ​ഴി​ല്‍ ല​ഭ്യ​ത, വ​രു​മാ​നം, പൊ​തു​ജ​നാ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ള്‍ തു​ട​ങ്ങി സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക-സാം​സ്‌​ക്കാ​രി​ക സ്ഥി​തി​യും സം​ഘം നി​രീ​ക്ഷി​ച്ചു.
ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ സ​ര്‍​ക്കാ​ര്‍-​ത​ദ്ദേ​ശ​സ്ഥാ​പ​ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും ഇ​വ​ര്‍ പ​ഠ​നം ന​ട​ത്തി. ഇ​ത്ത​രം പ​ഠ​ന പ​രി​ശീ​ല​ന​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പ​ദ്ധ​തി നി​ര്‍​വ​ഹ​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ വിഇഒ​മാ​ര്‍​ക്ക് സ​ഹാ​യ​ക​മാ​കും.
ഫീ​ല്‍​ഡ് ത​ല ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന നി​ല​യി​ല്‍ വി​ഇഒ​മാ​ര്‍​ക്ക് പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ക്ലാ​സു​ക​ളി​ല്‍ ന​ല്‍​കു​ന്ന അ​റി​വി​നൊ​പ്പം ഫീ​ല്‍​ഡ് ത​ല​ത്തി​ലു​ള്ള യാ​ഥാ​ര്‍​ഥ്യ​ങ്ങ​ള്‍ കൂ​ടി നേ​രി​ട്ടു മ​ന​സി​ലാ​ക്കാ​നു​ള്ള പ​രി​ശീ​ല​ന​മാ​ണി​തെ​ന്ന് കി​ല ഇ ​ടി സി ​പ്രി​ന്‍​സി​പ്പ​ലും ഡെ​പ്യൂ​ട്ടി ഡ​വ​ല​പ്‌​മെ​ന്‍റ് ക​മ്മീ​ഷ​ണ​റു​മാ​യ ജി ​കൃ​ഷ്ണ​കു​മാ​ര്‍ പ​റ​ഞ്ഞു. വി​ഇഒ​മാ​രാ​യ ആ​ര്‍ അ​ര്‍​ജു​ന്‍, ആ​ര്‍ ന​വീ​ന്‍, എ ​സ്റ്റെ​ഫി, രാ​ഖി കൃ​ഷ്ണ​ന്‍, എ​സ് അ​രു​ണ്‍​കു​മാ​ര്‍, എ​സ് ആ​ര്‍ ശം​ഭു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.