പ്ര​തി​ഷേ​ധം ക​ന​ത്തു: ​ബൈ​പാ​സി​ലെ ടോ​ൾ​പി​രി​വ് നീ​ക്കം നി​ർ​ത്തി​വ​ച്ചു
Friday, February 26, 2021 11:35 PM IST
കൊ​ല്ലം: കൊ​ല്ലം ബൈ​പാ​സി​ൽ ഇ​ന്ന​ലെ മു​ത​ൽ ടോ​ൾ പി​രി​വ് ന​ട​ത്താ​നു​ള്ള ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി​യു​ടെ നീ​ക്കം ഫ​ലം ക​ണ്ടി​ല്ല. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ​വും പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലും കാ​ര​ണം പി​രി​വ് താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ നി​ർ​ബ​ന്ധി​ത​മാ​കു​ക​യാ​യി​രു​ന്നു.

ടോ​ൾ പി​രി​വ് ഉ​ട​ൻ ന​ട​ത്ത​രു​തെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ഭ്യ​ർ​ഥ​ന പോ​ലും മാ​നി​ക്കാ​തെ​യാ​ണ് അ​തീ​വ ര​ഹ​സ്യ​മാ​യി ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു​മു​ത​ൽ ടോ​ൾ പി​രി​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച് പ്രോ​ജ​ക്ട് മാ​നേ​ജ​ർ‌ വാ​ട്സ് ആ​പ്പി​ലൂ​ടെ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി​ച്ച​ത്. ഇ​തി​ൽ ത​ന്നെ ദു​രൂ​ഹ​ത​യു​ണ്ട്.

എ​ന്നാ​ൽ പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മു​ണ്ടാ​യാ​ൽ അ​തി​ന്‍റെ പൂ​ർ​ണ​മാ​യ ഉ​ത്ത​ര​വാ​ദി​ത്വം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ത​ന്നെ​യാ​യി​രി​ക്കും എ​ന്ന സ​ന്ദേ​ശ​മാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ൽ​കി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ത​ന്നെ ബൂ​ത്ത് തു​റ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും എ​ത്തി. ഡി​വൈ​എ​ഫ്ഐ, യൂ​ത്ത് കോ​ൺ​ഗ്ര​സ്, ആ​ർ​എ​സ്പി പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ടൂ​ൾ ബൂ​ത്ത് തു​റ​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല.

ഇ​തി​നി​ട​യി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ റോ​ഡ് ഉ​പ​രോ​ധി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റേ​ത​ട​ക്കം ഉ​ത്ത​ര​വ് ഉ​ണ്ടെ​ങ്കി​ലേ ടോ​ൾ ബൂ​ത്ത് തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്ന് പോ​ലീ​സും നി​ല​പാ​ടെ​ടു​ത്ത​തോ​ടെ ബ​ന്ധ​പ്പെ​ട്ട​വ​ർ പി​ന്മാ​റു​ക​യാ​യി​രു​ന്നു.

പ്രോ​ജ​ക്ട് മാ​നേ​ജ​ർ എ​ത്തി​യ​ശേ​ഷം അ​ന്തി​മ തീ​രു​മാ​നം അ​റി​യി​ക്കാ​മെ​ന്നാ​ണ് ഹൈ​വേ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ദ്യം പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ടോ​ൾ പി​രി​വ് താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ ര​ണ്ടു​ത​വ​ണ​യും ടോ​ൾ പി​രി​വ് ന​ട​ത്താ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നു. അ​ന്നും യു​വ​ജ​ന സം​ഘ​ട​ന​ക​ൾ അ​ട​ക്കം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യ​തോ​ടെ അ​ധി​കൃ​ത​ർ പി​ന്മാ​റു​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ കൂ​ടി പ​ണം മു​ട​ക്കി​യ​യാ​ണ് കൊ​ല്ലം ബൈ​പാ​സ് പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഇ​വി​ടെ ടോ​ൾ പി​രി​വ് വേ​ണ്ടാ​യെ​ന്ന നി​ല​പാ​ടാ​ണ് സം​സ്ഥാ​ന സ​ർ‌​ക്കാ​രി​നു​ള്ള​ത്. ടോ​ൾ പ്ലാ​സ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള തീ​രു​മാ​നം നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ചെ​യ​ർ​മാ​ന് ക​ത്ത​യ​ച്ചി​രു​ന്നു.

ഇ​തു​പോ​ലും മു​ഖ​വി​ല​യ്ക്ക് എ​ടു​ക്കാ​തെ​യാ​ണ് ഏ​റ്റ​വും ഒ​ടു​വി​ലും പി​രി​വ് ന​ട​ത്തു​ന്ന കാ​ര്യം അ​തീ​വ ര​ഹ​സ്യ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി​ച്ച​ത്. ഇ​തി​ന് വ​ഴ​ങ്ങേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റേ​ത്.