ലോ​റി​ക്ക് പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Friday, February 26, 2021 1:13 AM IST
മ​ൺ​റോ​ത്തു​രു​ത്ത്: ആ​യൂ​രി​ലു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​ൺ​റോ​ത്തു​രു​ത്ത് സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. പ​ട്ടം​തു​രു​ത്ത് മാ​വി​ള ച​രു​വി​ൽ വീ​ട്ടി​ൽ മ​ന്മ​മ​ഥ​ന്‍റെ​യും പ​രേ​ത​യാ​യ ആ​ന​ന്ദ ഭാ​യി​യു​ടെ​യും മ​ക​ൻ ദി​ലീ​പ് കു​മാ​റാ​ണ് (40) മ​രി​ച്ച​ത്.

ട​യ​ർ പ​ഞ്ച​ർ വ​ർ​ക്ക് ഷോ​പ്പ് തൊ​ഴി​ലാ​ളി​യാ​യ ദി​ലീ​പ് ചൊ​വ്വാ​ഴ്ച രാ​ത്രി ബൈ​ക്കി​ൽ ആ​യൂ​രു​ള്ള ഭാ​ര്യ​വീ​ട്ടി​ലേ​ക്ക് പോ​ക​വേ ആ​യൂ​ർ ജം​ഗ്ഷ​ന് സ​മീ​പം നി​റു​ത്തി​യി​ട്ടി​രു​ന്ന ത​ടി ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ദി​ലീ​പി​നെ ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ മ​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ദി​വ്യ. മ​ക്ക​ൾ: ആ​രു​ണി (6), രു​ദ്ര​ര (3).