റാ​ട്ടു​ക​ൾ നി​ല​യ്ക്കു​ന്നി​ല്ല; ക​യ​ർ മേ​ഖ​ലയ്​ക്ക് പു​ത്ത​നു​ണ​ർ​വ്
Thursday, February 25, 2021 11:38 PM IST
പ​ര​വൂ​ർ : കോ​വി​ഡ്-19 എ​ന്ന മ​ഹാ​മാ​രി എ​ല്ലാ മേ​ഖ​ല​യും എ​ന്ന പോ​ലെ ക​യ​ർ മേ​ഖ​ല​യെ​യും സാ​ര​മാ​യി ബാ​ധി​ച്ചെ​ങ്കി​ലും ഇ​പ്പോ​ൾ നേ​രി​യ മാ​റ്റ​ങ്ങ​ൾ വ​രു​ന്നു. ഇ​തോ​ടെ ക​യ​ർ ഉ​ത്പാ​ദ​നം വീ​ണ്ടും പു​ന​രാം​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

കു​റ​ച്ചു നാ​ൾ ബു​ദ്ധി​മു​ട്ടി​ലാ​യെ​ങ്കി​ലും ഇ​പ്പോ​ൾ ജീ​വി​തം പ​ച്ച പി​ടി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ക​യ​ർ വി​പ​ണി​യി​ൽ എ​ത്തു​ന്നു​വെ​ങ്കി​ലും പ​ര​വൂ​ർ - അ​ഞ്ചു​തെ​ങ്ങ് ഭാ​ഗ​ങ്ങ​ളി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ക​യ​റി​നാ​ണ് ആ​വ​ശ്യ​ക്കാ​ർ ഏ​റെ. ത​മി​ഴ് നാ​ട്ടി​ൽ പ​ച്ച തൊ​ണ്ട് യ​ന്ത്ര​ങ്ങ​ളി​ൽ ക​യ​റ്റി ക​യ​റാ​ക്കു​ന്നു. എ​ന്നാ​ൽ കേ​ര​ത്തി​ൽ ഇ​പ്പോ​ഴും പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ത​ന്നെ​യാ​ണ് നി​ർ​മാ​ണം.

സ​ർ​ക്കാ​ർ 350 രൂ​പ കൂ​ലി​യാ​യി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ചി​ല​യി​ട​ങ്ങ​ൾ 500 രൂ​പ വ​രെ കൂ​ലി വാ​ങ്ങു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ട്. പു​തി​യ ത​ല​മു​റ​യി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​ത്ത​തി​നാ​ൽ വ​ട​ക്കേ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളും ഈ ​മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ക്കു​ന്നു​ണ്ട്.

തെ​ക്ക​ൻ ജി​ല്ല​ക​ളി​ലെ ക​ണി​യാ​പു​രം, ചി​റ​യി​ൻ​കീ​ഴ്, അ​ഞ്ചു​തെ​ങ്ങ്, കാ​പ്പി​ൽ, പ​ര​വൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​യ​റു​ക​ൾ ആ​ല​പ്പു​ഴ​യി​ൽ എ​ത്തി വി​വി​ധ​യി​ന ഉ​ത്പ​ന്ന​ങ്ങ​ളാ​യി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കു​ന്നു​ണ്ട്.