വി​ള​ക്കു​ടി മ​ണ്ണാം​കു​ഴി പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Thursday, February 25, 2021 11:38 PM IST
കു​ന്നി​ക്കോ​ട് : വി​ള​ക്കു​ടി മ​ണ്ണാം​കു​ഴി പാ​ത​യി​ലെ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ. പാ​ല​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ലെ മ​ണ്ണും സം​ര​ക്ഷ​ണ​ഭി​ത്തി​യും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. വി​ള​ക്കു​ടി​യെ​യും കാ​ര്യ​റ​യെ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത​യി​ലാ​ണ് പാ​ലം. വി​ള​ക്കു​ടി​യി​ല്‍ വി​വി​ധ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലേ​ക്ക് ആ​ളു​ക​ള്‍ കാ​ല്‍​ന​ട​യാ​യും അ​ല്ലാ​തെ​യും പോ​കു​ന്ന​തി​നാ​യി ഈ ​പാ​ല​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് റോ​ഡി​ന്‍റെ പു​ന​ദ്ധാ​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് പാ​ലം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ന​ട​പ്പാ​ലം മാ​ത്ര​മാ​യി​രു​ന്ന ഇ​വി​ടെ വീ​തി​കൂ​ട്ടി പു​തി​യ പാ​ലം നി​ര്‍​മി​ക്കു​ക​യാ​യി​രു​ന്നു. കു​ത്ത​നെ​യു​ള്ള ഇ​റ​ക്കം ഇ​റ​ങ്ങി​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ പാ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തെ ശ​ക്ത​മാ​യ നീ​രൊ​ഴു​ക്ക് കാ​ര​ണ​മാ​ണ് ഇ​തി​ന്‍റെ ഒ​രു വ​ശ​ത്തെ മ​ണ്ണും സം​ര​ക്ഷ​ണ​ഭി​ത്തി​യും ത​ക​ര്‍​ന്ന​ത്.

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ആ​ളു​ക​ളും ആ​ശ്ര​യി​ക്കു​ന്ന പാ​ലം സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.