വി​ക​സ​നത്തിനും ഭ​വ​ന നി​ർ​മാ​ണ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കി കു​ള​ത്തൂ​പ്പു​ഴ ഗ്രാമപ​ഞ്ചാ​യ​ത്ത്
Wednesday, February 24, 2021 10:50 PM IST
കു​ള​ത്തു​പ്പു​ഴ: ദു​ർ​ബ​ല​ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ക്ഷേ​മം ല​ക്ഷ്യ​മി​ട്ട് കാ​ർ​ഷി​ക പ​ശ്ചാ​ത്ത​ല മേ​ഖ​ല​ക​ളു​ടെ വി​ക​സ​നം, ഭ​വ​ന നി​ർ​മാ​ണം എ​ന്നി​വ​യ്ക്ക് പ്ര​ത്യേ​ക പ്രാ​തി​നി​ധ്യം ന​ൽ​കു​ന്ന ബ​ജ​റ്റ് കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ദീ​റ സൈ​ഫു​ദീ​ൻ അ​വ​ത​രി​പ്പി​ച്ച ു.
ഇ​ത് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ ഭ​വ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി പ​തി​നാ​റ​ര കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി കൊ​ണ്ടു​ള്ള പ​ദ്ധ​തി​ക​ൾ നി​ർ​ദേ​ശി​ക്കു​ക​യും പൊ​തു മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണം, അ​ധു​നി​ക രീ​തി​യി​ലു​ള്ള ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം, ഗ്യാ​സ് ഇ​ല​ക്ട്രി​ക്ക് ക്രി​മ​റ്റോ​റി​യ​ത്തി​നും എ​ല്ലാ വാ​ർ​ഡു​ക​ൾ തോ​റും ഫെ​സി​ലി​റ്റി സെ​ന്‍റ​റു​ക​ൾ​ക്കും ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​ട്ടു​ണ്ട്‌.
ആ​കെ 61.30 കോ​ടി രു​പ വ​ര​വും 57.45 കോ​ടി രൂ​പ ചെ​ല​വും 3.85 കോ​ടി രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​അ​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി കെ.​എ​സ് ര​മേ​ഷ്, മെ​മ്പ​ർ​മാ​രാ​യ സാ​ബു എ​ബ്ര​ഹാം, പി.​ലൈ​ലാ​ബി​വി, ജോ​സ​ഫ്, സ​ഖ​റി​യ, സു​ഭി​ലാ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.