തോ​ടി​ന്‍റെ മൂ​ടി ത​ക​ർ​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു
Wednesday, February 24, 2021 10:50 PM IST
കൊ​ട്ടാ​ര​ക്ക​ര: പ്രൈ​വ​റ്റ് ബ​സ്റ്റാ​ന്‍റി​ലൂ​ടെ ഒ​ഴു​കു​ന്ന തോ​ടി​ന്‍റെ കോ​ൺ​ക്രീ​റ്റ് മൂ​ടി​ക​ൾ ത​ക​ർ​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. ബ​സു​ക​ളും യാ​ത്ര​ക്കാ​രും കു​ഴി​യി​ല​ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്.
കെ​എ​സ്ആ​ർ​റ്റി​സി സ്റ്റാ​ന്‍റി​ന്‍റെ പി​ൻ​ഭാ​ഗ​ത്തു കൂ​ടി​യു​ള്ള തോ​ട് പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍റു വ​ഴി​യാ​ണ് എം​സി റോ​ഡി​ലെ ഓ​ട​യി​ലേ​ക്കും അ​തു​വ​ഴി പു​ല​മ​ൺ തോ​ട്ടി​ലേ​ക്കും എ​ത്തു​ന്ന​ത്. പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍റി​ന്‍റെ ഏ​ക​ദേ​ശം മ​ധ്യ​ഭാ​ഗ​ത്തു കൂ​ടി​പ്പോ​കു​ന്ന തോ​ട് ഇ​വി​ടെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബി​ട്ട് മൂ​ടി​യി​രി​ക്കു​ക​യാ​ണ്.
ഈ ​സ്ലാ​ബു​ക​ളാ​ണ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞി​ട്ടു​ള്ള​ത്. ര​ണ്ടു വ​ർ​ഷം മു​ൻ​പ് സ്റ്റാ​ന്‍റി​ന്‍റെ ന​വീ​ക​ര​ണ സ​മ​യ​ത്താ​ണ് സ്ലാ​ബു​ക​ളി​ട്ട് തോ​ട് മൂ​ടി​യ​ത്. സ്ലാ​ബു​ക​ളു​ടെ നി​ർ​മി​തി​യി​ൽ അ​പാ​ക​ത​യു​ള്ള​താ​യി അ​ന്നേ പ​രാ​തി​ക​ളു​യ​ർ​ന്നി​രു​ന്നു. ബ​സു​ക​ൾ ഈ ​സ്ലാ​ബു​ക​ൾ​ക്ക് മു​ക​ളി​ൽ ക​യ​റി​യാ​ൽ ഇ​വ പൊ​ടി​ഞ്ഞു പോ​കു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി.
ഇ​തു മൂ​ലം ബ​സു​ക​ൾ ഈ ​ഭാ​ഗം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി​യാ​ണ് വ​ള​ക്കു​ന്ന​തും തി​രി​ക്കു​ന്ന​തു​മെ​ല്ലാം. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് ഒ​രു ബ​സ് അ​ബ​ദ്‌​ധ​വ​ശാ​ൽ സ്ലാ​ബു​ക​ൾ​ക്കു മു​ക​ളി​ൽ ക​യ​റി​യ​തോ​ടെ​യാ​ണ് ഇ​വ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ്.
ഇ​പ്പോ​ഴു​ള്ള സ്ലാ​ബു​ക​ൾ മാ​റ്റി ഗു​ണ​നി​ല​വാ​ര​മു​ള്ള സ്ലാ​ബു​ക​ൾ ഇ​വി​ടെ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ബ​സ് ജീ​വ​ന​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി വ​ക​യാ​ണ് പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍റ്. നൂ​റി​ന​ടു​ത്തു ബ​സു​ക​ൾ ഇ​വി​ടെ വ​ന്നു പോ​കു​ന്നു​ണ്ട്. ഓ​രോ ബ​സി​ൽ നി​ന്നും 40 രൂ​പ വീ​ത​മാ​ണ് ദി​നം​പ്ര​തി ഈ​ടാ​ക്കി വ​രു​ന്ന​ത്.