പി​ന്‍​വാ​തി​ല്‍ നി​യ​മ​നം: ധ​ര്‍​ണ ന​ട​ത്തി
Wednesday, February 24, 2021 10:50 PM IST
അ​ഞ്ച​ല്‍ : ഓ​യി​ല്‍​പാം ഇ​ന്ത്യ ലി​മി​റ്റ​ഡ് ഏ​രൂ​ര്‍ എ​സ്റ്റേ​റ്റി​ല്‍ വ്യാ​പ​ക​മാ​യി പി​ന്‍​വാ​തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​നേ​ജ​രുടെ ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ധ​ര്‍​ണ സം​ഘ​ടി​പ്പി​ച്ചു. യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ല്ലാം കാ​റ്റി​ല്‍ പ​റ​ത്തി വ​ര്‍​ക്ക​ര്‍, ഫീ​ല്‍​ഡ് സ്റ്റാ​ഫ് ത​സ്തി​ക​ക​ളി​ല്‍ ഇ​ഷ്ട​ക്കാ​രെ മാ​ത്രം തി​രുകി​ക​യറ്റു​ന്നു​വെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ആ​രോ​പ​ണം. എ​ഴു​ത്ത് പ​രീ​ക്ഷ​യി​ലും അ​ഭി​മു​ഖ പ​രീ​ക്ഷ​യി​ലും യോ​ഗ്യ​ത തെ​ളി​യി​ച്ച​വ​രെ പോ​ലും ഒ​ഴി​വാ​ക്കി അ​ന​ര്‍​ഹ​രാ​യ​വ​രെ നി​യ​മി​ച്ചു​വെ​ന്നും ബി​ജെ​പി ആ​രോ​പി​ക്കു​ന്നു
ഏ​രൂ​ര്‍ എ​സ്റ്റേ​റ്റ് സീ​നി​യ​ര്‍ മാ​നേ​ജ​രു​ടെ ഓ​ഫീ​സ് പ​ടി​ക്ക​ല്‍ മാ​ര്‍​ച്ച് ചെ​യ്തെ​ത്തി​യ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രെ ഗേ​റ്റി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞു​വെ​ങ്കി​ലും പ്ര​വ​ര്‍​ത്ത​ക​ര്‍ ഓ​ഫീ​സ് പ​ടി​ക്ക​ല്‍ എ​ത്തി ധ​ര്‍​ണ ന​ട​ത്തു​ക​യാ​യി​രു​ന്നു. ബി​ജെ​പി പു​ന​ലൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഉ​മേ​ഷ്‌ ബാ​ബു ഉ​ദ്ഘ​ടാ​നം ചെ​യ്തു. അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ രാ​ഷ്ട്രീ​യ കൂ​ട്ടു​കെ​ട്ടാ​ണ് ഓ​യി​ല്‍​പാം ഇ​ന്ന് ന​ഷ്ട​ത്തി​ലാ​കാ​ന്‍ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് ഉ​മേ​ഷ്‌ ബാ​ബു ആ​രോ​പി​ച്ചു. പു​ന​ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് ഉ​മേ​ഷ്, ച​ട​യ​മം​ഗ​ലം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ​പു​ത്ത​യം ബി​ജു ഏ​രൂ​ർ പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റ് ബാ​ല​ച​ന്ദ്ര​ൻ, കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റ് അ​രു​ൺ, മ​ഹി​ളാ മോ​ർ​ച്ച മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​ന്ദ്ര​ലേ​ഖ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍​കി.