മ​ണ്ണ് ഇ​ടീ​ൽ പ്ര​ഹ​സ​ന​മെ​ന്ന് പ​രാ​തി
Wednesday, February 24, 2021 10:50 PM IST
ശാ​സ്താം​കോ​ട്ട: കി​ഫ് ബി ​പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ക്കു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി - ശാ​സ്താം​കോ​ട്ട റോ​ഡി​ൽ കു​റ്റി​യി​ൽ മു​ക്ക് ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ മ​ണ്ണ് ഇ​ടു​ന്ന​ത് പ്ര​ഹ​സ​ന​മാ​കു​ന്ന​താ​യി പ​രാ​തി.
വ​ശ​ങ്ങ​ളി​ലെ കു​ഴി​ക​ളെ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ചാ​ണ് മ​ണ്ണി​ടീ​ൽ ന​ട​ത്തു​ന്ന​ത്. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന റോ​ഡ് പൊ​ളി​ച്ച് ചെ​യ്ത​പ്പോ​ൾ പ​ല സ്ഥ​ല​ങ്ങ​ളി​ലും റോ​ഡ് അ​ര അ​ടി മു​ത​ൽ ര​ണ്ട് അ​ടി വ​രെ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തോ​ടെ വീ​ടു​ക​ളി​ലേ​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ആ​ളു​ക​ൾ​ക്ക് ക​യ​റാ​ൻ വ​ലി​യ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു.
മ​ണ്ണ് ഇ​ടു​മ്പോ​ൾ ഇ​ത് പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും ഇ​പ്പോ​ൾ മ​ണ്ണ് ഇ​ട്ട​പ്പോ​ൾ മു​ക്കാ​ൽ മീ​റ്റ​ർ വീ​തി​യി​ൽ മാ​ത്ര​മാ​ണ് മ​ണ്ണ് ഇ​ടു​ന്ന​ത്. ഇ​ത്ര​യും വീ​തി​യി​ൽ മ​ണ്ണ് ഇ​ട്ടാ​ൽ മ​തി​യെ​ന്നാ​ണ് നി​ർ​ദേ​ശ​മെ​ന്നാ​ണ് സ്ഥ​ല​ത്ത് ജോ​ലി ചെ​യ്യി​ക്കു​ന്ന​വ​ർ പ​റ​യു​ന്ന​ത്. മൈ​നാ​ഗ​പ്പ​ള്ളി പ​ബ്ലി​ക് മാ​ർ​ക്ക​റ്റി​ലെ പ​ല വീ​ട്ടു​കാ​രും ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ണ്ട്. റോ​ഡ് ഉ​യ​ർ​ന്ന​പ്പോ​ൾ വ​ശ​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ച് പു​തി​യ റോ​ഡി​ന്‍റെ​യും വീ​ടി​ന്‍റെ മ​തി​ലു​ക​ളു​ടെ​യും ഇ​ട​യി​ൽ ഓ​ട​ക​ൾ പോ​ലു​ള്ള കു​ഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കു​റ്റി​യി​ൽ മു​ക്കി​ലും ഐ ​സി എ​സി​ലും റോ​ഡി​ന്‍റെ ഉ​യ​രം കു​റ​ച്ച​പ്പോ​ൾ ല​ഭി​ച്ച നൂ​റ് ക​ണ​ക്കി​ന് ലോ​ഡ് മ​ണ്ണ് കു​റ്റി​യി​ൽ മു​ക്കി​ൽ സ്വ​കാ​ര്യ പു​ര​യി​ട​ത്തി​ൽ സൂ​ക്ഷി​ച്ചി​രി​ക്കെ​യാ​ണ് ഈ ​പ്ര​ഹ​സ​നം ന​ട​ത്തു​ന്ന​ത്.