ശെ​ന്തു​രു​ണി​യി​ൽ ടെക്നോപാർക്ക് ജീവനക്കാരനായ യു​വാ​വ്‌ മു​ങ്ങി മ​രി​ച്ചു
Wednesday, February 24, 2021 1:06 AM IST
തെ​ന്മ​ല : തെ​ന്മ​ല ശെ​ന്തു​രു​ണി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന തെ​ന്മ​ല ഡാം ​സം​ഭ​ര​ണി മേ​ഖ​ല​യി​ലെ ജ​ലാ​ശ​യ​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. ക​ഴ​ക്കൂ​ട്ടം വ​ട​ക്കും​ഭാ​ഗം നീ​തു​ഭ​വ​നി​ല്‍ മ​നു (30) ആ​ണ് മ​രി​ച്ച​ത്. ചൊ​വാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യാ​ണ് മ​നു അ​ട​ങ്ങു​ന്ന പ​തി​നൊ​ന്ന ംഗ സം​ഘം മൂ​ന്ന് വാ​ഹ​ന​ങ്ങ​ളി​ലാ​യി ശെ​ന്തു​രു​ണി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ക​ട്ടി​ള​പ്പാ​റ കു​റ​വ​ന്‍​കോ​ണം തി​ലി​ക്കു​വെ​ട്ടി ഭാ​ഗ​ത്തു​ള്ള വ​നം വ​കു​പ്പ് ക്യാ​മ്പ് ഷെ​ഡ്‌ ഭാ​ഗ​ത്ത് എ​ത്തു​ന്ന​ത്. പി​ന്നീ​ട് ഒ​ന്ന​ര​യോ​ടെ കു​ളി​ക്കാ​നാ​യി ഇ​റ​ങ്ങി മ​റു​ക​ര​യി​ലേ​ക്ക് പോ​ക​വേ മ​നു മു​ങ്ങി താ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ ത​ന്നെ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും വി​ഫ​ല​മാ​വു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്തെ​ത്തു​ക​യും പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സും വ​ന​പാ​ല​ക​രും ചേ​ര്‍​ന്ന് ര​ണ്ടു​മ​ണി​ക്കൂ​റോ​ളം ഡാം ​സം​ഭ​ര​ണി മേ​ഖ​ല​യി​ല്‍ വ​നം വ​കു​പ്പി​ന്‍റെ ബോ​ട്ട് ഉ​പ​യോ​ഗി​ച്ച് തെ​ര​ച്ചി​ല്‍ ന​ട​ത്തി എ​ങ്കി​ലും മ​നു​വി​നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ട് ക​ട​യ്ക്ക​ലി​ല്‍ നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റും സ്ഥ​ല​ത്ത് എ​ത്തി. ഇ​തി​നി​ട​യി​ല്‍ മ​നു​വി​നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളി​ല്‍ നി​ന്നും വി​വ​രം ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി​യ നാ​ട്ടു​കാ​രാ​യ മൂ​ന്നു​പേ​ര്‍ ജ​ലാ​ശ​യ​ത്തി​ല്‍ ഇ​റ​ങ്ങി തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. ക​ര​യി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം കു​ള​ത്തു​പ്പു​ഴ എ​സ്ഐ എ​സ്എ​ല്‍ സു​ധീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മേ​ല്‍​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി മാ​റ്റി. ക​ഴ​ക്കൂ​ട്ടം ടെ​ക്നോ​പാ​ര്‍​ക്കി​ല്‍ ഐ​സി​ഫോ​സ് ഐ​ടി ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് മ​നു.