പൊ​ട്ട​ക്കി​ണ​റ്റി​ല്‍ വീ​ണ് യു​വാ​വ് മ​രി​ച്ചു
Wednesday, February 24, 2021 1:06 AM IST
ശാ​സ്താം​കോ​ട്ട : കി​ണ​റ്റി​ല്‍ വീ​ണ​യാ​ളെ ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്‌​ക്യൂ ജീ​വ​ന​ക്കാ​ര്‍ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു . ശൂ​ര​നാ​ട് വ​ട​ക്ക് ക​ണ്ണ​മം കു​ന്നി​രാ​ട​ത്ത് ക്ഷേ​ത്ര​ത്തി​നു സ​മീ​പം ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ പൊ​ട്ട കി​ണ​റ്റി​ല്‍ വീ​ണ് കി​ട​ന്ന മൂ​ല​പ്പാ​ട്ട് മേ​ലേ​തി​ല്‍ കി​ഷോ​ര്‍ (32) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. സ്റ്റേ​ഷ​നി​ലെ ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്‌​ക്യു ഓ​ഫീ​സ​ര്‍ പു​ഷ്പ​ന്‍ സെ​റ്റ്, റോ​പ്പ്, മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്താ​ല്‍ ഇ​റ​ങ്ങി എ​ടു​ത്ത് ക​ര​യ്ക്കെ​ത്തി​ച്ചു. തു​ട​ര്‍​ന്ന് സ്റ്റേ​ഷ​ന്‍ ആം​ബു​ല​ന്‍​സി​ല്‍ ശാ​സ്താം​കോ​ട്ട​യി​ല്‍ ഗ​വ​മ്്മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ മോ​ഹ​ന്‍ ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കി​ഷോ​റി​നെ പു​റ​ത്തെ​ടു​ത്ത​ത്.