സ്ഥ​ലം മാ​റ്റ പ​ട്ടി​ക​യി​ൽ ഭേ​ദ​ഗ​തി; ചി​ല​രെ ഒ​ഴി​വാ​ക്കി
Tuesday, February 23, 2021 11:08 PM IST
ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യി​ൽ ക​ണ്ട​ക്ട​ർ​മാ​രെ​യും ഡ്രൈ​വ​ർ​മാ​രെ​യും സ്ഥ​ലം മാ​റ്റി കൊ​ണ്ടു​ള്ള പ​ട്ടി​ക​യി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി. സ്ഥ​ലം മാ​റ്റ​ത്തി​നെ​തി​രെ ജീ​വ​ന​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ഹൈ​ക്കോ​ട​തി കെ​എ​സ്ആ​ർ​ടി​സി​യു​ടെ വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 3013 ക​ണ്ട​ക്ട​ർ​മാ​രെ​യും 1665 ഡ്രൈ​വ​ർ​മാ​രെ​യു​മാ​ണ് വി​ദൂ​ര ഡി​പ്പോ​ക​ളി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​ത്.
ഇ​തി​ൽ 56 ക​ണ്ട​ക്ട​ർ​മാ​രു​ടെ സ്ഥ​ലം​മാ​റ്റം ഒ​ഴി​വാ​ക്കി​യും 44 ക​ണ്ട​ക്ട​ർ​മാ​രു​ടെ സ്ഥ​ലം മാ​റ്റ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യു​മാ​ണ് പു​തി​യ ഉ​ത്ത​ര​വ്. ഡ്രൈ​വ​ർ​മാ​രി​ൽ 41 പേ​രു​ടെ സ്ഥ​ലം​മാ​റ്റം ഒ​ഴി​വാ​ക്കി​യും 12 പേ​രു​ടെ സ്ഥ​ലം​മാ​റ്റം ഭേ​ദ​ഗ​തി ചെ​യ്തി​ട്ടു​മു​ണ്ട്. ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ പ​രാ​തി ഇ​തി​ന് വേ​ണ്ടി​യു​ള്ള സ​മി​തി പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭേ​ദ​ഗ​തി ഉ​ത്ത​ര​വും സ്ഥ​ലം മാ​റ്റം റ​ദ്ദാ​ക്ക​ൽ ഉ​ത്ത​ര​വു​മെ​ന്ന് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ വ്യ​ക്ത​മാ​ക്കു​ന്നു.
സ്ഥ​ലം മാ​റ്റം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നും അ​നു​ക​മ്പാ​ർ​ഹ​രാ​യി​ട്ടു​ള്ള​വ​രോ​ട് മ​നു​ഷ്യ​ത്വ​പ​ര​മാ​യ സ​മീ​പ​നം സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ആ​രോ​പി​ച്ചാ​ണ് ജീ​വ​ന​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ള്ള​ത്‌. ഹൈ​ക്കോ​ട​തി​ക്ക് കെ​എ​സ്ആ​ർ​ടി​സി വി​ശ​ദീ​ക​ര​ണം ന​ല്ക​ണം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്ഥ​ലം മാ​റ്റം ഒ​ഴി​വാ​ക്കു​ക​യും ഭേ​ദ​ഗ​തി വ​രു​ത്തു​ക​യും ചെ​യ്ത​തെ​ന്ന് ക​രു​തു​ന്നു.