പോ​ലീ​സ് വാ​ഹ​നം ഇ​ടി​ച്ചു പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു
Tuesday, February 23, 2021 1:44 AM IST
ച​വ​റ : പോ​ലീ​സി​ന്‍റെ വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കെ​എം​എം​എ​ൽ ക​മ്പ​നി ക​രാ​ർ തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ന്മ​ന കോ​വി​ല്‍​ത്തോ​ട്ടം മേ​ക്കാ​ട് ക്രി​സ്റ്റ​ഫ​ര്‍ കോ​ട്ടേ​ജി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ എ​ഫ് .വാ​ല​ന്‍റീ​ന്‍ (56) ആ​ണു മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 19ന് ​ദേ​ശീ​യ​പാ​ത​യി​ല്‍ കെ​എം​എം​എ​ല്‍ സ്പോ​ഞ്ചു ക​മ്പ​നി​ക്കു സ​മീ​പം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ സൈ​ക്കി​ളി​ല്‍ പോ​വു​ക​യാ​യി​രു​ന്ന സെ​ബാ​സ്റ്റ്യ​ന്‍റെ സൈ​ക്കി​ളി​നു പി​ന്നി​ല്‍ ഹൈ​വേ പോ​ലീ​സി​ന്‍റെ വാ​ഹ​ന​മി​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ണ ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ന്‍ ത​ന്നെ പോ​ലീ​സ് ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കി​യ ശേ​ഷം കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ര്യ: മേ​ഴ്സി. മ​ക്ക​ള്‍: വി​ദ്യാ​ർ​ഥി​ക​ളാ​യ എ​ബി​ത്ത്, ആ​ബേ​ല്‍. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കോ​വി​ല്‍​ത്തോ​ട്ടം സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ല്‍. കെ​സി​വൈ​എം കൊ​ല്ലം രൂ​പ​താ മു​ൻ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു, ആ​ര്‍​എ​സ്പി മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം, യു​ടി​യു​സി കെ​എം​എം​എ​ൽ യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ സം​സ്ഥാ​ന​ക്ക​മ്മി​റ്റി​യം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു.