നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ഒ​രാ​ള്‍ മ​രി​ച്ചു
Tuesday, February 23, 2021 1:44 AM IST
അ​ഞ്ച​ല്‍: മ​ല​യോ​ര ഹൈ​വേ​യി​ല്‍ അ​ഞ്ച​ല്‍ കു​ള​ത്തു​പ്പു​ഴ പാ​ത​യി​ല്‍ പ​ത്ത​ടി​ക്ക് സ​മീ​പം വ​ള​വ് തി​രി​യ​വേ നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ഒ​രാ​ള്‍ മ​രി​ച്ചു. പ​ത്ത​നാ​പു​രം മാ​ങ്കോ​ട് തേ​ൻ കു​റി​ച്ചാ​ൽ വീ​ട്ടി​ൽ അ​ബ്ദു​ൽ അ​സീ​സ് (63) ആ​ണ് മ​രി​ച്ച​ത്. പ​ത്ത​ടി​യി​ല്‍ ബ​ന്ധു​വീ​ട്ടി​ല്‍ നി​ന്നും അ​ഞ്ച​ല്‍ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ വ​ള​വ് തി​രി​യ​വേ നി​യ​ന്ത്ര​ണം​വി​ട്ട ശേ​ഷം മ​റി​യു​ക​യാ​യി​രു​ന്നു. എ​തി​ര്‍ ദി​ശ​യി​ല്‍ എ​ത്തി​യ കാ​റി​ല്‍ ഇ​ടി​ച്ചാ​യി​രു​ന്നു ഓ​ട്ടോ​റി​ക്ഷ നി​ന്ന​ത്. സ​മീ​പ​വാ​സി​ക​ള്‍ ഓ​ടി​യെ​ത്തി ത​ക​ര്‍​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ല്‍ നി​ന്നും അ​ബ്ദു​ൽ അ​സീ​സി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ ഇ​ട​മ​ന്‍ സ്വ​ദേ​ശി പൂ​ക്കു​ഞ്ഞി​ന് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​യാ​ളെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഏ​രൂ​ര്‍ പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.