വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യെ വ​ര​വേ​ൽ​ക്കാ​ൻ കു​ന്ന​ത്തൂ​രി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Monday, February 22, 2021 10:48 PM IST
ശാ​സ്താം​കോ​ട്ട: എ​ൽഡി​എ​ഫ് വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യെ വ​ര​വേ​ൽ​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ കു​ന്ന​ത്തൂ​രി​ൽ പൂ​ർ​ത്തി​യാ​യി. ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്നി​ന് ശാ​സ്താം​കോ​ട്ട​യി​ലാ​ണ് കു​ന്ന​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. കെഎ​സ് ആ​ർ ടി ​സി മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജാ​ഥാ ക്യാ​പ്റ്റ​നും അം​ഗ​ങ്ങ​ൾ​ക്കും പു​റ​മെ സി​പിഐ ​സം​സ്ഥാ​ന അ​സി സെ​ക്ര​ട്ട​റി കെ ​പ്ര​കാ​ശ് ബാ​ബു, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗം കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ, മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം ​എ​ൽ എ, ​എ​സ് സു​ദേ​വ​ൻ, കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എംഎ​ൽഎ ​എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ക​ട​ന്നു വ​രു​ന്ന ജാ​ഥ​യെ പു​ത്തൂ​ർ പാ​ങ്ങോ​ട് നി​ന്ന് നൂ​റു​ക​ണ​ക്കി​ന് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ സ്വീ​ക​രി​ച്ച് ആ​ന​യി​ക്കും. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​തി​നെ​ട്ടു സം​ഘാ​ട​ക സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​പ​ത്തി അ​യ്യാ​യി​രം പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. ഇ​തി​നാ​യി വീ​ടു​ക​ൾ ക​യ​റി​യു​ള്ള സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.
എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വി​ളം​ബ​ര ജാ​ഥ​ക​ളും സം​ഘ​ടി​പ്പി​ച്ചു. ജാ​ഥ​യെ സ്വീ​ക​രി​ക്കാ​ൻ എ​ത്തു​ന്ന സി ​പി എം ​പ്ര​വ​ർ​ത്ത​ക​ർ പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ ജം​ഗ്ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചും സി ​പി ഐ ​പ്ര​വ​ർ​ത്ത​ക​ർ പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചും ജ​നാ​ധി​പ​ത്യ ക​ക്ഷി​ക​ൾ കോ​ളേ​ജ് റോ​ഡി​ൽ കേ​ന്ദ്രീ​ക​രി​ച്ചും പ്ര​ക​ട​ന​മാ​യി സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രും.
സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എം ​ശി​വ​ശ​ങ്ക​ര​പ്പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ൺ​വീ​ന​ർ ആ​ർ എ​സ് അ​നി​ൽ പ്ര​സം​ഗി​ക്കും. വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളും സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ന് മു​ൻ​പ് അ​ര​ങ്ങേ​റു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ എം ​ശി​വ​ശ​ങ്ക​ര​പ്പി​ള്ള, ആ​ർ എ​സ് അ​നി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.