മാ​തൃ​ഭാ​ഷാ​ദി​നാ​ച​ര​ണം
Monday, February 22, 2021 10:47 PM IST
ചാ​ത്ത​ന്നൂ​ർ: നി​ല​ത്തെ​ഴു​ത്ത് അ​ധ്യാ​പ​ക​രെ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​സ​ദാ​ന​ന്ദ​ൻ പി​ള്ള. നേ​ച്ച​ർ പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മീ​നാ​ട് വ​ലി​യ വീ​ട്ടി​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ ന​ട​ത്തി​യ മാ​തൃ​ഭാ​ഷ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ഴ​യ കാ​ല​ഘ​ട്ട​ത്തി​ലെ നി​ല​ത്തെ​ഴു​ത്ത് അ​ധ്യാ​പ​ക​രാ​യി നി​ല നി​ൽ​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി അ​ർ​ഹ​മാ​യ സ​ഹാ​യം ല​ഭ്യ​മാ​ക്കു​വാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി ചേ​ർ​ന്ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
മീ​നാ​ട് വ​ലി​യ വീ​ട്ടി​ൽ ക്ഷേ​ത്ര​ത്തി​ൽ ഭാ​ഗ​വ​ത പാ​രാ​യ​ണം ചെ​യ്യു​ക​യും നി​ല​ത്തെ​ഴു​ത്ത് അ​ധ്യാ​പി​ക​യു​മാ​യ 80 വ​യ​സ് പ്രാ​യ​മാ​യ ഇ​ന്ദി​രാ​മ്മ​യെ ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പൊ​ന്നാ​ട ചാ​ർ​ത്തി ആ​ദ​രി​ക്കു​ക​യും ചെ​യ്തു. ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ബീ​നാ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ദി​ര​കൃ​ഷ്ണ​കു​മാ​ർ, കെ.​പി.​ഹ​രി​കൃ​ഷ്ണ​ൻ, എ​ച്ച്.​സ​തീ​ശ് ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ​ലി​ശ​ര​ഹി​ത ഭ​വ​ന വാ​യ്പ

കൊല്ലം: ന്യൂ​ന​പ​ക്ഷ ധ​ന​കാ​ര്യ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​ങ്ങ​ളാ​യ മ​ദ്ര​സ അ​ധ്യാ​പ​ക​ര്‍​ക്ക് ന​ല്കു​ന്ന പ​ലി​ശ ര​ഹി​ത ഭ​വ​ന വാ​യ്പ​യ്ക്ക് ക്ഷേ​മ​നി​ധി​യി​ല്‍ ര​ണ്ടു വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ 30 നും 50 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള അം​ഗ​ങ്ങ​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം.
അ​വ​സാ​ന തീ​യ​തി മാ​ര്‍​ച്ച് 10 . വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ www.kmt board എ​ന്ന വെ​ബ്‌​സൈ​റ്റി​ലും 0495 2966577 ന​മ്പ​രി​ലും ല​ഭി​ക്കും.