വി​ക​സ​ന സെ​മി​നാ​ർ ന​ട​ത്തി
Monday, February 22, 2021 10:47 PM IST
പ​ത്ത​നാ​പു​രം: പ​ത്ത​നാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ ന​ട​ന്നു. 2021-22 വാ​ർ​ഷി​ക​പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വി​ക​സ​ന സെ​മി​നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് തു​ള​സി ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ടു​ത്ത പ​ദ്ധ​തി വ​ർ​ഷ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​സ്ത മേ​ഖ​ല​ക​ളു​ടെ​യും വി​ക​സ​നം ല​ക്ഷ്യ​മി​ട്ടാ​ക​ണം വാ​ർ​ഷി​ക സെ​മി​നാ​റി​ൽ അ​ഭി​പ്രാ​യ​ങ്ങ​ളു​ണ്ടാ​കേ​ണ്ട​തെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് ന​സീ​മ ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ വി​ക​സ​ന കാ​ര്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഏ ​ബി അ​ൻ​സാ​ർ, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സു​ന​റ്റ് കെ ​വൈ.​ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ബെ​ൽ​കീ​സ് ബീ​ഗം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സാ​ജു​ഖാ​ൻ, സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​തി​ന​ഞ്ച് മേ​ഖ​ല​ക​ളി​ലാ​യി ഗ്രൂ​പ്പ് ച​ർ​ച്ച ന​ട​ത്തി നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.