എ​ടി​ഒ​മാ​രു​ടെ സ്ഥ​ലം​മാ​റ്റ​ത്തി​ൽ ഭേ​ദ​ഗ​തി; ര​ണ്ടു പേ​ർ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ഡി​ടി​ഒ​മാ​രാ​യി
Sunday, February 21, 2021 10:58 PM IST
ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യി​ലെ അ​സി​സ്റ്റ​ന്‍റ് ട്രാ​ൻ​സ് പോ​ർ​ട്ട് ഓ​ഫീ​സ​ർ (എ​ടി​ഒ.) മാ​രെ സ്ഥ​ലം മാ​റ്റി​യ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ് 24 മ​ണി​ക്കൂ​റി​ന​കം ഭേ​ദ​ഗ​തി ചെ​യ്തു. ഗ​താ​ഗ​ത വ​കു​പ്പു മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നു​ള്ള സ​മ്മ​ർ​ദ​മാ​ണ് സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബി​ജു പ്ര​ഭാ​ക​രി​നെ പ്രേ​രി​പ്പി​ച്ച​ത് എ​ന്ന​റി​യു​ന്നു.
സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വി​ൽ ഇ​നി​യും ഭേ​ദ​ഗ​തി​ക​ളു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. എ ​ടി ഒ ​മാ​രെ വി​ദൂ​ര ജി​ല്ല​ക​ളി​ലേ​ക്ക് സ്ഥ​ലം​മാ​റ്റം ന​ട​ത്തി​യ ന​ട​പ​ടി​യി​ൽ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ വ്യാ​പ​ക​മാ​യ അ​മ​ർ​ഷ​വും പ്ര​തി​ഷേ​ധ​വു​മു​ണ്ട്. പ​ല​ർ​ക്കും ഒ​രു ദി​വ​സം യാ​ത്ര ചെ​യ്ത് എ​ത്തേ​ണ്ട അ​ത്ര അ​ക​ല​ത്തി​ലാ​ണ് സ്ഥ​ലം മാ​റ്റം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പു​ന​ലൂ​ർ എ​ടി​ഒ യെ ​കാ​ഞ്ഞ​ങ്ങാ​ട്ടേ​യ്ക്ക് സ്ഥ​ലം മാ​റ്റി​യ​ത് പോ​ലെ.
തി​രു​വ​ന​ന്ത​പു​രം വി​കാ​സ് ഭ​വ​നി​ൽ നി​ന്നും പ​ത്ത​നം​തി​ട്ട​യി​ലേ​യ്ക്ക് സ്ഥ​ലം മാ​റ്റി​യ എ ​ടി ഒ ​സു​ധീ​ർ പ്ര​ദാ​ന​ന്ദ ലാ​ലി​നെ പ​ത്ത​നം​തി​ട്ട ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ഡി​ടി​ഒ (ഡി​സ്ട്രി​ക്ട് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ) ആ​യും പ​ത്ത​നാ​പു​ര​ത്തു നി​ന്നും ചെ​ങ്ങ​ന്നൂ​രി​ലേ​യ്ക്ക് സ്ഥ​ലം മാ​റ്റി​യ തോ​മ​സ് മാ​ത്യു​വി​നെ തൊ​ടു​പു​ഴ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ഡി​ടി​ഒ ആ​യും നി​യ​മി​ച്ചു.
ക​ണി​യാ​പു​രം ഡി​പ്പോ​യു​ടെ കൂ​ടി ചു​മ​ത​ല​യു​ള്ള ആ​റ്റി​ങ്ങ​ൽ എ ​ടി ഒ ​വി.​രാ​ജേ​ഷി​നെ തൊ​ടു​പു​ഴ​യി​ലേ​യ്ക്ക് സ്ഥ​ലം​മാ​റ്റി​യ​ത് റ​ദ്ദ് ചെ​യ്തു ആ​റ്റി​ങ്ങ​ലി​ൽ തു​ട​രാ​ൻ ഉ​ത്ത​ര​വാ​യി. വെ​ള്ള​റ​ട​യു​ടെ കൂ​ടി ചു​മ​ത​ല​യു​ള്ള നെ​യ്യാ​റ്റി​ൻ​ക​ര എ​ടി​ഒ മു​ഹ​മ്മ​ദ് ബ​ഷീ​റി​നെ കൊ​ട്ടാ​ര​ക്ക​ര​യ്ക്ക് സ്ഥ​ലം​മാ​റ്റി​യ​ത് റ​ദ്ദ് ചെ​യ്തു നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ തു​ട​രാ​ൻ അ​നു​മ​തി​യാ​യി.
പാ​പ്പ​നം​കോ​ട്ടു നി​ന്നും പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് മാ​റ്റി​യ കെ.​ജി. സൈ​ജു​വി​നെ ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി ചെ​യ്ത് വി​കാ​സ് ഭ​വ​നി​ലേ​ക്കും മ​ല​പ്പു​റ​ത്തു നി​ന്നും ചാ​ത്ത​ന്നൂ​രി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ സി.​കെ.​ര​ത്നാ​ക​ര​നെ കാ​യം​കു​ള​ത്തേ​യ്ക്കും ക​ട്ട​പ്പ​ന​യി​ൽ നി​ന്നും ആ​റ്റി​ങ്ങ​ലി​ലേ​ക്ക് മാ​റ്റി​യ ബി.​അ​ജി​ത്കു​മാ​റി​നെ ചാ​ത്ത​ന്നൂ​രി​ലേ​യ്ക്കും ഗു​രു​വാ​യൂ​ർ നി​ന്നും നെ​യ്യാ​റ്റി​ൻ​ക​ര​യി​ലേ​യ്ക്ക് മാ​റ്റി​യ ആ​ർ.​ഉ​ദ​യ​കു​മാ​റി​നെ കൊ​ട്ടാ​ര​ക്ക​ര​യി​ലേ​യ്ക്കും കൊ​ട്ടാ​ര​ക്ക​ര നി​ന്നും കാ​യം​കു​ള​ത്തേ​യ്ക്ക് സ്ഥ​ലം മാ​റ്റി​യ അ​ബ്ദു​ൽ നി​ഷാ​ദി​നെ ചെ​ങ്ങ​ന്നൂ​രും എ ​ടി ഒ .​മാ​രാ​യി നി​യ​മി​ച്ചു​കൊ​ണ്ടാ​ണ് ഭേ​ദ​ഗ​തി ഉ​ത്ത​ര​വ് ശ​നി​യാ​ഴ്ച വൈ​കി പു​റ​പ്പെ​ടു​വി​ച്ച​ത്. അ​നു​ക​മ്പാ​ർ​ഹ​മാ​യ കേ​സു​ക​ളും രാ​ഷ്ട്രീ​യ സ്വാ​ധീ​ന​വും പ​രി​ഗ​ണി​ച്ച് എ​ടി​ഒ മാ​രു​ടെ സ്ഥ​ലം മാ​റ്റ​ത്തി​ൽ ഇ​നി​യും ഭേ​ദ​ഗ​തി​ക​ളു​ണ്ടാ​കു​മെ​ന്നാ​ണ​റി​വ്.