മോ​ഷ​ണ ശ്ര​മം; ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​ക​ൾ റി​മാ​ന്‍റി​ൽ
Sunday, February 21, 2021 10:57 PM IST
ച​വ​റ: യാ​ത്ര​ക്കി​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ പി​ടി​യി​ലാ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​ക​ൾ റി​മാ​ന്‍റി​ലാ​യി. ത​മി​ഴ്നാ​ട് തെ​ങ്കാ​ശി കു​റു​വാ കോ​ള​നി സ്വ​ദേ​ശി​നി​ക​ളാ​യ ജ്യോ​തി (26) , അ​ഞ്‌​ജ​ലി (25) എ​ന്നി​വ​രാ​ണ് റി​മാ​ന്‍റി​ലാ​യ​ത്.
മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ ഇ​രു​വ​രും ബ​സി​ൽ നി​ന്ന് ചാ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും യാ​ത്ര​ക്കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ഇ​ട​പെ​ട​ൽ​മൂ​ലം ര​ണ്ടു പേ​രെ​യും പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.
കൊ​ല്ലം ഭാ​ഗ​ത്തു​നി​ന്നും ക​രു​നാ​ഗ​പ്പ​ള്ളി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സ് വെ​റ്റ​മു​ക്ക് ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് യു​വ​തി​ക​ൾ ഡോ​ർ തു​റ​ന്ന് ചാ​ടു​ക​യും സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ബ​സ് നി​ർ​ത്തി യാ​ത്ര​ക്കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച​തും.
വീ​ഴ്ച​യി​ൽ നി​സാ​ര പ​രു​ക്ക് പ​റ്റി​യ ഇ​വ​രെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ യു​വ​തി​ക​ളു​ടെ പ​ക്ക​ൽ നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.