കൊല്ലം: കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരേയും പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനയിൽ പ്രതിഷേധിച്ചും ഡെമോക്രാറ്റിക് ഫോറം, മൊറാർജി ഫോറം, തണൽ, സായാഹ്നം സീനിയർ സിറ്റിസൺ ഫോറം എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടത്തി.
കൊല്ലം ഫൈൻ ആർട്സ് ഹാളിൽ കൂടിയ സംഗമംഫോറം സംസ്ഥാന പ്രസിഡന്റ് ഡോ.കെ.പി.ജോർജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. തണൽ പ്രസിഡന്റ് എം.ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു.
ഫാ.ഗീവർഗീസ് തരകൻ, പ്രഫ.ജോൺമാത്യു കുട്ടനാട്, പി.എസ്.നടരാജൻ, പ്രഫ.ഡി.സി.മുല്ലശേരി, പ്രഫ.കെ.കൃഷ്ണൻ, പ്രഫ.കെ.ജി.മോഹൻ, അലോഷ്യസ് കണ്ടച്ചാംകുളം, എഫ്.വിൻസന്റ്, മങ്ങാട് ലത്തീഫ്, ചക്കാലയിൽ നാസർ, നേഹമരിയ ജോർജ്, സൗദ ഷാനവാസ്, ഗ്രേസി ജോർജ്, രമാദേവി എന്നിവർ പ്രസംഗിച്ചു.